ഫൊക്കാന കൺവൻഷൻ സൂപ്പർ താരങ്ങളുടെ സംഗമ വേദിയായി മാറും
Thursday, June 21, 2018 12:34 AM IST
ന്യൂയോർക്ക്∙ മലയാള സിനിമയിലെ സൂപ്പർ താരങ്ങളുടെ സംഗമ വേദി ആയി മാറുന്നു ഫൊക്കാന കൺവൻഷൻ. ഫൊക്കാനായുടെ പതിനെട്ടാമത്‌ നാഷനൽ കൺവൻഷന്‍റെ വേദിയിലേക്ക് നടി ഷീല, ജഗദീഷ്, ജയസൂര്യ, ദുല്‍ഖര്‍ സല്‍മാന്‍,സുരഭി ലക്ഷ്മി തുടങ്ങി നിരവധി കലാകാരൻമാർ പങ്കെടുക്കും. അവരെ താരമാക്കിയ നമുക്ക് അവരുമായി സംവദിക്കാനുള്ള അവസരം കൂടിയാണിത്. ചലച്ചിത്ര താരങ്ങള്‍ക്കു പുറമെ അമേരിക്കന്‍ മലയാളി യുവജനങ്ങളുടെ മാസ്മരിക കലാപരിപാടികളും ഫൊക്കാനയുടെ മാമങ്കത്തിന് പകിട്ടേകും .

പൂര്‍വകാല സുഹൃത്ത് സംഗമം, കലാകാരന്‍മാരുടേയും, കലാകാരികളുടേയും തകര്‍പ്പന്‍ മത്സരങ്ങള്‍, മലയാളി മങ്ക, മിസ് ഫൊക്കാനാ തിരഞ്ഞെടുപ്പുകള്‍, ചലച്ചിത്ര അവാര്‍ഡ്, ചിരിയരങ്ങ്, നഴ്സ് സെമിനാർ തുടങ്ങിയ പരിപാടികൾ ഒത്തുച്ചേരുന്ന മഹോത്സവം ആയിരിക്കും ഫൊക്കാനയുടെ ഫിലഡല്‍ഫിയ നാഷണല്‍ കണ്‍വന്‍ഷന്‍ .

പ്രസിഡന്‍റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്, ട്രഷറർ ഷാജി വർഗീസ്, ട്രസ്റ്റി ബോർഡ്‌ ചെയർമാൻ ജോർജി വർഗീസ്, എക്‌സിക്യൂട്ടീവ്‌ വൈസ്‌ പ്രസിഡന്റ്‌ ജോയി ഇട്ടൻ, കൺവൻഷൻ ചെയർമാൻ മാധവൻ ബി നായർ, ഫൗണ്ടേഷൻ ചെയർമാൻ പോൾ കറുകപ്പള്ളിൽ,വിമൻസ് ഫോറം ചെയർപേഴ്‌സൺ ലീലാ മാരേട്ട്, നാഷണൽ കോഓർഡിനേറ്റർ സുധ കർത്ത, വൈസ്‌ പ്രസിഡന്‍റ് ജോസ് കാനാട്ട്, ജോയിന്‍റ് സെക്രട്ടറി ഡോ.മാത്യു വർഗീസ്,അസോ. ജോയിന്‍റ് സെക്രട്ടറി എബ്രഹാം വർഗീസ്, എബ്രഹാം കളത്തിൽ, അസോ. ജോയിന്‍റ് ട്രഷറര്‍ സണ്ണി മറ്റമന, ട്രസ്റ്റി ബോര്‍ഡ്‌ സെക്രട്ടറി ടെറൻസൺ തോമസ് എന്നിവർ അറിയിച്ചു.

റിപ്പോർട്ട് : ശ്രീകുമാർ ഉണ്ണിത്താൻ