ഫൊക്കാന സാഹിത്യസമ്മേളനം: കെ.പി. രാമനുണ്ണി പങ്കെടുക്കും
Friday, June 22, 2018 11:41 PM IST
ന്യൂയോർക്ക്: ഫിലഡൽഫിയായിലെ വാലി ഫോർജ് കണ്‍വൻഷൻ സെന്‍റർ ആൻഡ് കസിനോയിൽ ജൂലൈ 5 മുതൽ 7 വരെ നടക്കുന്ന ഫൊക്കാനാ നാഷണൽ കണ്‍വൻഷനോടനുബന്ധിച്ച് നടക്കുന്ന 18 മത് ഫൊക്കാന സാഹിത്യസമ്മേളനത്തിൽ ദേശീയ പുരസ്കാര ജേതാവ് എഴുത്തുകാരൻ കെ. പി. രാമനുണ്ണി പങ്കെടുക്കുന്നു.

നിരവധി ദേശിയ അന്തർദേശിയ സെമിനാറുകളിൽ മലയാളഭാഷയെ പ്രീതിനിധികരിച്ചു പങ്കെടുത്ത രാമനുണ്ണി, ഫൊക്കാനയുടെ അതിഥിയായി രണ്ടുതവണ അമേരിക്കയിൽ വന്നിട്ടുണ്ട്. 4 നോവലുകളും 11 കഥാസമാഹാരങ്ങളും 5 ലേഖനസമാഹാരങ്ങളും രചിച്ചിട്ടുള്ള അദ്ദേഹത്തിന്‍റെ തെരഞ്ഞെടുത്ത കഥകളുടെ സമാഹാരത്തിന് സി.വി. ശ്രീരാമൻ അയനം അവാർഡും ടി.വി. കൊച്ചുബാവ അവാർഡും പുതിയ നോവലായ ദെവത്തിന്‍റെ പുസ്തകത്തിന് 2016 ലെ ശക്തി അവാർഡും ലഭിച്ചു. ആദ്യ നോവലായ സൂഫി പറഞ്ഞ കഥ സിനിമയാക്കിയിട്ടുണ്ട്.

കേന്ദ്ര സാഹിത്യ അക്കാദമിയുടെ മലയാളം അഡ്വൈസറി ബോർഡ് മെംബറും കേരള സാഹിത്യ അക്കാദമിയുടെ മെംബറായിരുന്ന രാമനുണ്ണി, ഇപ്പോൾ തുഞ്ചൻ സ്മാരകത്തിന്‍റെ അഡ്മിനിസ്ട്രേറ്റർ ആണ്.

സാഹിത്യ സെമിനാറിൽ കവിയരങ്ങും അവാർഡ് ദാനവും പുസ്തക പ്രകാശനവും ഉണ്ടായിരിക്കും. ഓരോ വിഭാഗത്തിലും പങ്കെടുക്കാൻ താത്പര്യപ്പെടുന്നവർ സാഹിത്യ ചെയർപേഴ്സണ്‍ അബ്ദുൾ പുന്നയൂർക്കുളവുമയിൽ 586994 1805 എന്ന നന്പരിൽ ബന്ധപെടുക.

റിപ്പോർട്ട്: ശ്രീകുമാർ ഉണ്ണിത്താൻ