സൊളസ് ചാരിറ്റീസ് സിലിക്കണ്‍വാലി ചാപ്റ്റര്‍ കിക്കോഫ്
Saturday, June 23, 2018 2:39 PM IST
സണിവേയ്ല്‍, കാലിഫോര്‍ണിയ: സൊളസ് ചാരിറ്റീസിന്റെ സാന്‍ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയ (സിലിക്കണ്‍ വാലി) ചാപ്റ്ററിന്റെ പ്രവര്‍ത്തനം, മെയ് 20-നു സണ്ണിവേല്‍ ബേ ലാന്‍ഡ്‌സ് പാര്‍ക്കില്‍ വച്ചു നടന്ന ലളിതമായ ഒരു കിക്കോഫ് ചടങ്ങില്‍ വച്ചു സാവിത്രി അന്തര്‍ജ്ജനം ഭദ്രദീപം കൊളുത്തി ഔപചാരികമായി നിര്‍വഹിച്ചു. ദീര്‍ഘകാല ചികിത്സ ആവശ്യമായ പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നുള്ള കുട്ടികളുടെ ക്ഷേമത്തിന്നുവേണ്ടി, തൃശൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന സൊളസ് എന്ന സംഘടനയുമായി ചേര്‍ന്നു പ്രവര്‍ത്തിക്കുകയാണ് അമേരിക്കയില്‍ ഈയിടെ സ്ഥാപിക്കപ്പെട്ട, ഇന്റേണല്‍ റവന്യൂ സര്‍വിസ് സെക്ഷന്‍ 501 (സി)(3) പബ്‌ളിക് ചാരിറ്റിയായി അംഗീകരിച്ചിട്ടുള്ള, സൊളസ് ചാരിറ്റീസിന്റെ പ്രധാന ലക്ഷ്യം. സുപ്രസിദ്ധ ജനക്ഷേമ പ്രവര്‍ത്തകയായ ഷീബ അമീര്‍ സ്ഥാപിച്ച സൊളസിന്റെ പല ശാഖകള്‍ കേരളത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

ദീര്‍ഘകാല പരിരക്ഷയും സഹായവും പാവപ്പെട്ട കുട്ടികള്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും എത്തിച്ചുകൊടുക്കേണ്ടതിന്റെ ആവശ്യകതയെയും, ചാപ്റ്ററുകളുടെ പ്രവര്‍ത്തനരീതിയെയും, സിലിക്കണ്‍ വാലി ചാപ്റ്ററിന്റെ ഭാവിപരിപാടികളെയും പറ്റി സൊളസ് ചാരിറ്റീസിന്റെ ഭാരവാഹികളായ തോമസ് തേക്കാനത്ത്, ഡോ. അനില്‍ നീലകണ്ഠന്‍, ദീപു സുഗതന്‍, അഗ്‌നല്‍ കോക്കാട്ട്, സുപ്രിയ വിശ്വനാഥന്‍, റോയ് ജോസ് എന്നിവര്‍ സംസാരിച്ചു. അമ്പിളി ടി.പി., മസൂദ് വൈദ്യരകത്ത്, ജോജി മേക്കാട്ടുപറമ്പന്‍, ആന്റെണി അജന്‍, ഗോപകുമാര്‍ ജി., ശശി പുതിയവീട്, അനീഷ് പടിയറ, റോഷണ്‍ നമ്പിയാട്ടില്‍, മിലന്‍ പോള്‍ തുടങ്ങിയവര്‍ ഉള്‍പ്പെട്ട ടാസ്‌ക്ക് ഫോഴ്‌സ് ആണ് കിക്കോഫ് പരിപാടിക്ക് വിജയകരമായ നേതൃത്വം കൊടുത്തത്.

സിലിക്കണ്‍ വാലി ചാപ്റ്റര്‍ പ്രസിഡന്റ് റോയ് ജോസിന്റെ നേതൃത്വത്തില്‍ ഭാവി പരിപാടികളുടെ നടത്തിപ്പിനുവേണ്ടി ഒരു കോര്‍ ടീമും വോളണ്ടിയര്‍ ഗ്രൂപ്പുകളും രൂപീകരിച്ചിട്ടുണ്ട്. സാന്‍ ഫ്രാന്‍സിസ്‌ക്കോ ബേ ഏരിയയില്‍ നിന്ന് സൊളസുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നവര്‍ പ്രസിഡന്റ് റോയ് ജോസിനെ ബന്ധപ്പെടുക[email protected] ഫോണ്‍: 4089301536. സിലിക്കണ്‍ വാലി ചാപ്റ്ററിന്റെ ഫേസ്ബുക്ക് ഗ്രൂപ്പില്‍ നേരിട്ട് അംഗമാവുകയും ചെയ്യാം: https://www.facebook.com/groups/solacecharitiesca

അമേരിക്കയിലെവിടെയും പ്രാദേശിക തലത്തില്‍ സൊളസ് ചാരിറ്റിയുടെ ചാപ്റ്ററുകള്‍ സ്ഥാപിക്കാന്‍ താല്പര്യമുള്ളവര്‍ ബന്ധപ്പെടുക: ഇമെയില്‍ [email protected] , ഫോണ്‍: തോമസ് തേക്കാനത്ത് (4084808227), പോള്‍ വര്‍ഗീസ് (2144058697). സൊളസ് ചാരിറ്റിയെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ അതിന്റെ വെബ്‌സൈറ്റിലും ഫേസ്ബുക്ക് പേജിലും ലഭ്യമാണ്: http://www.solacecharities.org, https://www.facebook.com/solacecharities/
ഫോട്ടോ കടപ്പാട്: റോഷണ്‍ നമ്പിയാട്ടില്‍

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം