ഫോ​മാ 2020-22: ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്ക് വി​നോ​ദ് കൊ​ണ്ടൂ​ർ മ​ത്സ​രി​ക്കു​ന്നു
Monday, July 9, 2018 10:59 PM IST
ഡി​ട്രോ​യി​റ്റ്: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ 75ഓ​ളം മ​ല​യാ​ളി സാം​സ്കാ​രി​ക സം​ഘ​ട​ന​ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ ഫോ​മാ​യു​ടെ (ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ​സ് ഓ​ഫ് അ​മേ​രി​ക്ക) ആ​റാ​മ​ത് അ​ന്താ​രാ​ഷ്ട്ര ക​ണ്‍​വ​ൻ​ഷ​ൻ ഈ ​ക​ഴി​ഞ്ഞ ജൂ​ണ്‍ 21 മു​ത​ൽ 24 വ​രെ ഷി​ക്കാ​ഗോ​യി​ൽ വ​ച്ചാ​ണ് അ​ര​ങ്ങേ​റി​യ​ത്. അ​ടു​ത്ത ക​ണ്‍​വ​ൻ​ഷ​ൻ 2020ൽ ​ന​ട​ത്താ​ൻ ഡാ​ള​സ് ഒ​രു​ങ്ങു​ക​യാ​ണ്. നേ​തൃ​ത്വ​ത്തി​ലേ​ക്ക് യു​വാ​ക്ക​ളു​ടെ വ​ര​വ്, സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യ്ക്ക് അ​ത്യ​ന്താ​പേ​ഷി​ത​മാ​ണ്.

2014-16 ദേ​ശീ​യ അം​ഗം, 2016-18 കാ​ല​ഘ​ട്ട​ത്തി​ലെ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച മി​ഷി​ഗ​ണി​ലെ ഡി​ട്രോ​യി​റ്റി​ൽ നി​ന്നു​ള്ള വി​നോ​ദ് കൊ​ണ്ടൂ​ർ ഡേ​വി​ഡി​നെ ഫോ​മാ​യു​ടെ 2020-22 വ​ർ​ഷ​ത്തെ ഫോ​മാ​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി എ​ൻ​ഡോ​ഴ്സ് ചെ​യ്യാ​ൻ ഗ്രേ​റ്റ് ലേ​ക്ക്സ് റീ​ജി​യ​ൻ തീ​രു​മാ​നി​ച്ചു.

2018 ഇ​ല​ക്ഷ​നി​ൽ മ​ത്സ​രി​ക്കാ​ൻ ഏ​റെ സ​മ്മ​ർ​ദ്ദ​മു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും ഭ​ര​ണ​സ​മി​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ അ​ത് ബാ​ധി​ക്കു​മെ​ന്ന​തു കൊ​ണ്ടും, 2016-18 എ​ക്സി​ക്യു​ട്ടീ​വ് അം​ഗ​ങ്ങ​ൾ ആ​രും മ​ത്സ​രി​ക്കി​ല്ല എ​ന്നു തീ​രു​മാ​നി​ച്ചി​രു​ന്ന​ത് കൊ​ണ്ടും വി​നോ​ദ് കൊ​ണ്ടൂ​ർ മ​ത്സ​ര​ത്തി​ൽ നി​ന്നു വി​ട്ടു നി​ന്നി​രു​ന്നു. ര​ണ്ടു വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്കു ശേ​ഷം മ​ത്സ​രി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന് പൂ​ർ​ണ പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്ന് സം​ഘ​ട​ന​ക​ളു​ടെ സം​യു​ക്ത യോ​ഗം അ​ഭ്യ​ർ​ത്ഥി​ച്ചു. നി​യു​ക്ത ജോ​യി​ന്‍റ് ട്ര​ഷ​റാ​ർ ജ​യി​ൻ മാ​ത്യൂ​സ് ക​ണ്ണ​ച്ചാ​ൻ പ​റ​ന്പി​ൽ, നി​യു​ക്ത റീ​ജ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​രെ​യും യോ​ഗ​ത്തി​ൽ അ​നു​മോ​ദി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് എം ​കാ​ക്ക​നാ​ട്ട്