എം.​എം.​ ജേ​ക്ക​ബ് ഇ​ന്ത്യ​യെ അ​റി​ഞ്ഞ നേ​താ​വ്: ഐ​എ​ൻ​ഓ​സി ടെ​ക്സ​സ് ചാ​പ്റ്റ​ർ
Wednesday, July 11, 2018 10:36 PM IST
ഹൂ​സ്റ്റ​ണ്‍: മി​ക​ച്ച പാ​ർ​ല​മെന്‍ററിയേ​നും മു​ൻ കേ​ന്ദ്ര സ​ഹ​മ​ന്ത്രി​യും 1995 മു​ത​ൽ 2007 വ​രെ മേ​ഘാ​ല​യ ഗ​വ​ർ​ണ​റു​മാ​യി​രു​ന്ന അ​ന്ത​രി​ച്ച മു​തി​ർ​ന്ന കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​എം. ജേ​ക്ക​ബി​നെ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ണ്‍​ഗ്ര​സ് ടെ​ക്സ​സ് ചാ​പ്റ്റ​ർ അ​നു​സ്മ​രി​ച്ചു.

ജൂ​ലൈ 8 നു ​ഞാ​യ​റാ​ഴ്ച വൈ​കു​ന്നേ​രം 5.30നു ​സ്റ്റാ​ഫോ​ർ​ഡി​ലു​ള്ള സൗ​ത്ത് ഇ​ന്ത്യ​ൻ ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് ഹാ​ളി​ൽ ന​ട​ന്ന അ​നു​സ്മ​ര​ണ യോ​ഗ​ത്തി​ൽ ചാ​പ്റ്റ​ർ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജീ​മോ​ൻ റാ​ന്നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഹൂ​സ്റ്റ​ണി​ൽ ഹൃ​സ്വ സ​ന്ദ​ർ​ശ​ന​ത്തി​നു എ​ത്തി​ച്ചേ​ർ​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റും കോ​ണ്‍​ഗ്ര​സ് നേ​താ​വു​മാ​യ ജോ​ർ​ജ് മാ​മ​ൻ കൊ​ണ്ടൂ​ർ മു​ഖ്യ അ​നു​സ്മ​ര​ണ പ്ര​സം​ഗം ന​ട​ത്തി.

വി​ദ്യാ​ർ​ത്ഥി​യാ​യി​രി​ക്കു​ന്പോ​ഴേ സ്വാ​ത​ന്ത്ര്യ​സ​മ​ര പോ​രാ​ട്ട​ങ്ങ​ളി​ൽ പ​ങ്കാ​ളി​യാ​യി​രു​ന്ന ജേ​ക്ക​ബ് സാ​ർ ആ​ചാ​ര്യ​വി​നോ​ബ​ഭാ​വേ​യു​ടെ ഭൂ​ദാ​ൻ പ്ര​സ്ഥാ​ന​ത്തി​ൽ കൂ​ടെ​യാ​ണ് പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തും കോ​ണ്‍​ഗ്ര​സി​ലും സ​ജീ​വ​മാ​കു​ന്ന​ത്. പി​ന്നീ​ടി​ങ്ങോ​ട്ട് എം.​എം. ജേ​ക്ക​ബ് ഇ​ന്ത്യ​ൻ കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ രം​ഗ​ത്തെ പ്ര​മു​ഖ​രി​ൽ ഒ​രാ​ളാ​യി മാ​റി​യ​തോ​ടൊ​പ്പം ത​ന്നെ ഭ​ര​ണ​രം​ഗ​ത്തെ ക​രു​ത്തു​റ്റ സാ​ന്നി​ധ്യ​വു​മാ​യി മാ​റി.

ഫോ​മാ മു​ൻ പ്ര​സി​ഡ​ന്‍റും പ​ത്ത​നം​തി​ട്ട ജി​ല്ലാ അ​സ്സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ശ​ശി​ധ​ര​ൻ നാ​യ​ർ, ഐ​എ​ൻ​ഒ​സി പെ​ൻ​സി​ൽ​വാ​നി​യ ചാ​പ്റ്റ​ർ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് എ​ബ്ര​ഹാം, പു​തു​താ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഡ​ബ്ലി​യു​എം​സി അ​മേ​രി​ക്ക റീ​ജി​യ​ൻ പ്ര​സി​ഡ​ന്‍റ് ജെ​യിം​സ് കൂ​ട​ൽ, ഫോ​മാ റീ​ജ​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ഒ​ലി​യാം​കു​ന്നേ​ൽ, ബി​ബി പാ​റ​യി​ൽ, ജോ​ർ​ജ് കൊ​ച്ചു​മ്മ​ൻ, സ​ജി ഇ​ല​ഞ്ഞി​ക്ക​ൽ, ഡാ​നി​യേ​ൽ ചാ​ക്കോ, സ​ക്ക​റി​യ കോ​ശി, റോ​യ് തീ​യാ​ടി​ക്ക​ൽ, റോ​യ് വെ​ട്ടു​കു​ഴി, മാ​മ്മ​ൻ ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ ജേ​ക്ക​ബി​നെ അ​നു​സ്മ​രി​ച്ചു സം​സാ​രി​ച്ചു. ഇ​ന്ത്യ​യെ തൊ​ട്ട​റി​ഞ്ഞ ആ​ദ​ര്ശ​ധീ​ര​നാ​യ നേ​താ​വാ​യി​രു​ന്നു എം.​എം. ജേ​ക്ക​ബ് എ​ന്ന് പ്ര​സം​ഗ​ക​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

റി​പ്പോ​ർ​ട്ട്: ജീ​മോ​ൻ റാ​ന്നി