ജ​യി​ൻ തെ​രേ​സാ ബാ​ബു ഫൊ​ക്കാ​ന ക​ലാ​തി​ല​കം
Thursday, July 12, 2018 10:34 PM IST
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ ക​ലാ​തി​ല​കം പ​ട്ടം നേ​ടി​യ ജ​യി​ൻ തെ​രേ​സാ ബാ​ബു മി​സ് ഫൊ​ക്കാ​ന മ​ൽ​സ​ര​ത്തി​ൽ സെ​ക്ക​ൻ​ഡ് റ​ണ്ണ​ർ അ​പ്പു​മാ​യി. പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ക​ലാ​തി​ല​കം എ​ന്നും ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് ക​ലാ​പ്ര​തി​ഭ​യെ​ന്നും വേ​റി​ട്ട്സ​മ്മാ​നം ന​ൽ​കി​യി​ല്ലെ​ന്ന പു​തു​മ​യും ഈ ​വ​ർ​ഷ​മു​ണ്ട്. ക​ലാ​മ​ൽ​സ​ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മാ​ർ​ക്ക് നേ​ടു​ന്ന കു​ട്ടി​ക്ക് കി​രീ​ടം. ആ​ണു​കു​ട്ടി എ​ങ്കി​ൽ ക​ലാ​പ്ര​തി​ഭ​പ​ട്ടം. പെ​ണ്‍​കു​ട്ടി എ​ങ്കി​ൽ ക​ലാ​തി​ല​കം പ​ട്ടം. ഇ​ത്ത​വ​ണ ജൂ​ണി​യ​ർ, സ​ബ് ജൂ​ണി​യ​ർ ത​ല​ങ്ങ​ളി​ലും പെ​ണ്‍​കു​ട്ടി​ക​ളാ​ണു ഒ​ന്നാം സ്ഥാ​ന​ത്തു വ​ന്ന​ത്. ഈ ​പു​തു​മ അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​യി.

ജ​യി​ൻ തെ​രേ​സാ ബാ​ബു ഓ​ർ​ലാ​യി​ലു​ള്ള നൃ​ത്യാ​ധ്യാ​പി​ക കൂ​ടി​യാ​യ എ​റ​ണാ​കു​ളം സ്വ​ദേ​ശി​ക​ളാ​യ നി​മ്മി ബാ​ബു​വി​ന്‍റേ​യും, ആ​ർ​ട്ടി​സ്റ്റ് ചി​യ്യേ​ഴ​ത്ത് ബാ​ബു​വി​ന്‍റേയും പു​ത്രി​യാ​ണ്. .

അ​ര​ങ്ങേ​റ്റം ക​ഴി​ഞ്ഞ​ങ്കി​ലും ഡോ. ​സു​നി​ൽ നെ​ല്ലാ​യി​യു​ടെ കീ​ഴി​ൽ ഇ​പ്പോ​ഴും നൃ​ത്തം പ​ഠി​ക്കു​ന്നു. നൃ​ത്താ​ധ്യാ​പി​ക കൂ​ടി​യാ​യ ജ​യി​ൻ തെ​രേ​സ കോ​റി​യോ​ഗ്രാ​ഫ​റു​മാ​ണ്. ഫാ​ഷ​ൻ സി​നി​മാ രം​ഗ​ങ്ങ​ളി​ൽ പ്ര​വ​ർ​ത്തി​ക്കു​ക ല​ക്ഷ്യ​മി​ടു​ന്നു.

റി​പ്പോ​ർ​ട്ട്: ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ