കാ​ർ​ഡ് ഗെ​യിം​സ്: കു​ന്ന​ത്തു​നാ​ട് എം​എ​ൽ​എ വി.​പി. സ​ജീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും
Friday, July 13, 2018 11:12 PM IST
ഷി​ക്കാ​ഗോ: ഷി​ക്കാ​ഗോ മ​ല​യാ​ളി അ​സോ​സി​യേ​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ജൂ​ലൈ 14 ശ​നി​യാ​ഴ്ച ഉ​ച്ച​ക്ക് 12.30 മു​ത​ൽ മു​ത​ൽ മൗ​ണ്ട് പ്രോ​സ്പെ​ക്റ്റി​ലു​ള്ള സി​എം​എ ഹാ​ളി​ൽ ന​ട​ത്ത​പെ​ടു​ന്ന ചീ​ട്ടു​ക​ളി (56) മ​ത്സ​രം കു​ന്ന​ത്തു​നാ​ട് എം​എ​ൽ​എ വി.​പി സ​ജീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. പ്ര​സി​ഡ​ന്‍റ് ര​ഞ്ജ​ൻ അ​ബ്ര​ഹാ​മി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​രു​ന്ന യോ​ഗ​ത്തി​ൽ സെ​ക്ര​ട്ട​റി ജി​മ്മി ക​ണി​യാ​ലി സ്വാ​ഗ​ത​വും ക​മ്മി​റ്റി ക​ണ്‍​വീ​ന​ർ ജോ​സ് സൈ​മ​ണ്‍ മു​ണ്ട​പ്ലാ​ക്കി​ൽ കൃ​ത​ജ്ഞ​ത​യും പ​റ​യും.

ചീ​ട്ടു​ക​ളി മ​ത്സ​ര​ത്തി​ന്‍റെ വി​ജ​യ​ക​ര​മാ​യ ന​ട​ത്തി​പ്പി​ന് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജോ​സ് സൈ​മ​ണ്‍ മു​ണ്ട​പ്ലാ​ക്കി​ൽ, ജോ​ർ​ജ് പു​തു​ശേ​രി​ൽ, മ​ത്തി​യാ​സ് പു​ല്ലാ​പ്പ​ള്ളി​ൽ, ഷി​ബു മു​ള​യാ​നി​ക്കു​ന്നേ​ൽ എ​ന്നി​വ​രോ​ടൊ​പ്പം ഭാ​ര​വാ​ഹി​ക​ളാ​യ ഫി​ലി​പ്പ് പു​ത്ത​ൻ​പു​ര​യി​ൽ, ജോ​ണ്‍​സ​ൻ ക​ണ്ണൂ​ക്കാ​ട​ൻ, ജി​തേ​ഷ് ചു​ങ്ക​ത്ത്, ഷാ​ബു മാ​ത്യു തു​ട​ങ്ങി​യ​വ​രും മ​റ്റു ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് അം​ഗ​ങ്ങ​ളോ​ടൊ​പ്പം നേ​തൃ​ത്വം ന​ൽ​കും


റി​പ്പോ​ർ​ട്ട് : ജി​മ്മി ക​ണി​യാ​ലി