ഫാമിലി കോൺഫറൻസിനുവേണ്ടി കലഹാരി റിസോർട്ട് ഒരുങ്ങി
Saturday, July 14, 2018 4:03 PM IST
ന്യുയോർക്ക് ∙ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസിനുവേണ്ടി പെൻസിൽവേനിയായിലെ കലഹാരി റിസോർട്ടസ് ഒരുങ്ങി. കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് ആത്മീയ ഉണർവിനും വിനോദത്തിനും വേണ്ട എല്ലാ വിഭാഗങ്ങളും ഒരുമിച്ച് അണിയിച്ചൊരുക്കിയിരിക്കുന്ന ഇവിടെ അമേരിക്കയിലെ ഏറ്റവും വലിയ ഇൻഡോർ വാട്ടർ പാർക്കാണ് ഉള്ളത്. ഫാമിലി കോൺഫറൻസിൽ പങ്കെടുക്കുന്നവർക്ക് റിസോർട്ടിൽ ഫീസ് ഇളവോടെ ഇതൊക്കെ ആസ്വദിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.

പ്രകൃതി രമണീയമായ പോക്കണോസ് മലനിരകൾക്ക് സമീപമാണ് റിസോർട്ട് സ്ഥിതി ചെയ്യുന്നത്. അമേരിക്കയിലെ തന്നെ ആഡംബര താമസത്തിന് ഏറ്റവും കൂടുതൽ റേറ്റിംഗ് ലഭിച്ചിട്ടുള്ള അപൂർവം റിസോർട്ടുകളിലൊന്നാണ് കലഹാരി. 2,20,000 സ്ക്വയർ ഫീറ്റ് വിസ്തൃതിയുള്ള വാട്ടർ പാർക്കാണ് റിസോർട്ടിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

ഇവിടെ താമസിക്കുന്ന ആരുടെയും മനംകവരുന്ന രീതിയിൽ നിരവധി റൈഡുകൾ സഹിതമാണ് ഇതു സജ്ജീകരിച്ചിരിക്കുന്നത്. കുട്ടികളുടെയും മുതിർന്നവരുടേയും വിനോദ വേളകളെ ആനന്ദകരമാക്കുന്ന നിരവധി വാട്ടർ ഷോകൾ കലഹാരിയിലെ വാട്ടർപാർക്കിൽ ഒരുക്കിയിരിക്കുന്നു. റെട്രാക്ടബിൾ അഫോടുകൂടിയ വാട്ടർപാർക്കിൽ ബോഡി ബോർഡിംഗ് സർഫിംഗ് ഇൻഡോർ / ഔട്ട് ഡോർ ഹോട്ട് ടബ്, വേവ് പൂൾ തുടങ്ങി ഒരു കുടുംബത്തിൽ ആസ്വദിക്കാവുന്നതെല്ലാമുണ്ട്.

977 മുറികൾ ഉള്ള വൻ ഹോട്ടൽ സമുച്ചയ മടങ്ങിയ കലഹാരിയിൽ നിരവധി റസ്റ്ററന്‍റുകൾ, സ്പാകൾ, സലൂണുകൾ, കൺവൻഷൻ സെന്‍ററുകൾക്കു പുറമെ ആധുനിക സുരക്ഷാ സൗകര്യങ്ങൾ ഉള്ള ഇവിടെ സമയം ചെലവഴിക്കാൻ നിരവധി വിനോദപരിപാടികൾക്ക് അവസരമുണ്ട്. ഗോറില്ല ഗ്രോവ് ട്രീ ടോപ്പ് അഡ് വഞ്ചർ അത്തരത്തിലൊന്നാണ്. വെർച്വൽ റിയാലിറ്റി ഗെയിമുകളാണ് മറ്റൊരു സവിശേഷത. മരാക്കഷ് മാർക്കറ്റ് എന്ന ഷോപ്പിംഗ് അനുഭവമാണ് ഒരു പുതുമ.

പിസാ പബ്, വാട്ടർ പാർക്ക് ഡൈനിങ്, കഫേ മിറാസ്, ജാവ മഞ്ചാരോ, ദി ലാസ്റ്റ് ബൈറ്റ് ഫെലിക്സ് ബാർ, ഐവറി കോസ്റ്റ് റസ്റ്ററെന്റ് ഗ്രേറ്റ് കരോ മാർക്കറ്റ് പ്ലേസ് ബുഫേ, സോർട്ടിനോസ് ഇറ്റാലിയൻ കിച്ചൻ, ബ്രാൻഡ് ബർഗ്, ഡബിൾ കട്ട് ഗ്രിൽ തുടങ്ങിയ റസ്റ്ററന്റുകൾ ഓരോ താമസക്കാരനും നൽകുന്നത് രുചിയുടെ വ്യത്യസ്ത രസക്കൂട്ടുകൾ.

ജൂലൈ 18 മുതൽ 21 വരെ കലഹാരിയുടെ കൺവൻഷൻ സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. അംഗങ്ങളുടെ പ്രത്യേക അഭ്യർഥന മാനിച്ച് കോൺഫറൻസിൽ രുചികരമായ ഇന്ത്യൻ ഭക്ഷണത്തിനുള്ള ക്രമീകരണങ്ങൾ ചെയ്തിട്ടുണ്ട്. ന്യൂയോർക്കിൽ നിന്നും രണ്ടു മണിക്കൂറിൽ താഴെ സമയം കൊണ്ട് കലഹാരിയിലെത്താം. 98 മൈൽ ദൂരമുണ്ട് ഇവിടേക്ക്. ഫിലഡൽഫിയായിൽ നിന്നും കൺവൻഷൻ സെന്ററിലെത്താനും ഇത്രയും സമയം മതി. ന്യൂജഴ്സിയിൽ നിന്നും വളരെ അടുത്താണ് മറ്റ് ഏരിയാകളിൽ ഉള്ളവർക്ക് 4 മുതൽ 5 മണിക്കൂർ യാത്രയുണ്ട്. കുറെ മുറികൾ കൂടിയുള്ളതിനാൽ കോൺഫറൻസിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർക്ക് റജിസ്റ്റർ ചെയ്യാൻ ഇനിയും അവസരമുണ്ടെന്നും ഈ അവസരം ഇടവക ജനങ്ങൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും കമ്മിറ്റി അറിയിച്ചു.

കോൺഫറൻസിൽ പങ്കെടുക്കുന്ന എല്ലാ ഭദ്രാസന അംഗങ്ങളെയും കലഹാരി എക്സിക്യൂട്ടീവ് മാനേജ്മെന്റ് അംഗങ്ങളായ ജനറൽ ഡോൺ പ്ലാറ്റോ, ഡയറക്ടർമാരായ മൈക്കിൾ ലെവിൻ, റേച്ചൽ ട്രാവേഴ്സ്, ഷാനൻ സ്കോട്ട്സ് എന്നിവർ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക് : റവ. ഡോ. വർഗീസ് എം. ഡാനിയേൽ : 203 508 2690, ജോർജ് തുമ്പയിൽ : 973 943 6164, മാത്യു വർഗീസ് : 631 891 8184.

റിപ്പോർട്ട് : രാജൻ വാഴപ്പള്ളിൽ