ഷിക്കാഗോ കെസിഎസ് ഒളിന്പിക്സ് നടത്തി
Saturday, July 14, 2018 5:52 PM IST
ഷിക്കാഗോ: ഷിക്കാഗോ ക്നാനായ കാത്തലിക് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ജൂലൈ ഏഴിന് മോർട്ടൻ ഗ്രോവിലുള്ള സെന്‍റ് പോൾ വുഡ്സ് പാർക്കിൽ ഒളിന്പിക്സ് സംഘടിപ്പിച്ചു.

മാർച്ച് പാസ്റ്റോടെ ആരംഭിച്ച ഒളിന്പിക്സിൽ കെസിഎസ് പ്രസിഡന്‍റ് ബിന്ദു പൂത്തുറ സലൂട്ട് സ്വീകരിച്ചു. തുടർന്നു നാല് ഫൊറോനാ ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ വാശിയേറിയ മത്സരങ്ങൾക്ക് കെസിഎസ് ഒൗട്ട്ഡോർ കമ്മിറ്റി അംഗങ്ങളും വിവിധ ഫൊറോന കോഓർഡിനേറ്റേഴ്സും നേതൃത്വം നൽകി. രാത്രി എട്ടിന് അവസാനിച്ച മത്സരത്തിൽ നാനൂറോളം പേർ പങ്കെടുത്തു.

കെസിഎസ് സ്പിരിച്വൽ ഡയറക്ടർ ഫാ. ഏബ്രഹാം മുത്തോലത്ത് ഒളിന്പിക്സ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജോണിക്കുട്ടി പിള്ളവീട്ടിൽ സ്വാഗതം ആശംസിച്ചു. വൈസ് പ്രസിഡന്‍റ് സാജു കണ്ണന്പള്ളി നന്ദി പറഞ്ഞു. ട്രഷറർ ഷിബു മുളയാനിക്കുന്നേൽ, ജോയിന്‍റ് സെക്രട്ടറി സിബിൻ വിലങ്ങുകല്ലേൽ, കെസിസിഎൻഎ വൈസ് പ്രസിഡന്‍റ് മേയമ്മ വെട്ടികാട്ട്, റീജണൽ വൈസ് പ്രസിഡന്‍റ് ജോയി നെല്ലാമറ്റം തുടങ്ങിയവർ സംബന്ധിച്ചു.