2019 റി​പ്പ​ബ്ളി​ക് ദി​ന ച​ട​ങ്ങു​ക​ളി​ൽ ഡോ​ണ​ൾ​ഡ് ട്രം​പ് മു​ഖ്യാ​തി​ഥി ?
Saturday, July 14, 2018 6:16 PM IST
ന്യൂ​ഡ​ൽ​ഹി: 2019 റി​പ്പ​ബ്ളി​ക് ദി​ന ച​ട​ങ്ങു​ക​ളി​ൽ മു​ഖ്യാ​തി​ഥി​യാ​യി യു​എ​സ് പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​നെ ക്ഷ​ണി​ച്ച​താ​യി റി​പ്പോ​ർ​ട്ട്. 2015 റി​പ്പ​ബ്ളി​ക് ദി​ന പ​രേ​ഡി​ൽ അ​തി​ഥി​യാ​യി അ​ന്ന​ത്തെ യു​എ​സ് പ്ര​സി​ഡ​ന്‍റ് ബറാ​ക് ഒ​ബാ​മ​യെ ഇ​ന്ത്യ​യി​ൽ എ​ത്തി​ച്ച​തി​നു സ​മാ​ന​മാ​യ നീ​ക്ക​ങ്ങ​ളാ​ണ് ഇ​തി​നാ​യി ന​യ​ത​ന്ത്ര​ത​ല​ത്തി​ൽ ന​ട​ക്കു​ന്ന​ത്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ വൈ​റ്റ് ഹൗ​സ് സ​ന്ദ​ർ​ശ​ന​ത്തി​ലാ​ണ് ട്രം​പി​ന് മോ​ദി​യു​ടെ ഒൗ​ദ്യോ​ഗി​ക ക്ഷ​ണ​മു​ണ്ടാ​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ക്ഷ​ണം യു​എ​സ് പ്ര​സി​ഡ​ന്‍റ് സ്വീ​ക​രി​ച്ച​താ​യാ​ണു റി​പ്പോ​ർ​ട്ട്. അതേസമയം ട്രം​പ് ഇ​ന്ത്യ​യി​ലെ​ത്തു​ന്ന​തി​നെ കു​റി​ച്ച് ഇ​പ്പോ​ൾ പ്ര​തി​ക​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നാ​ണ് വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ മ​റു​പ​ടി.