കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് സെന്‍റ് തോമസ്‌ ദിനാഘോഷം
Monday, July 16, 2018 9:46 PM IST
ടൊറന്‍റോ: ഗ്രേറ്റർ ടൊറന്‍റോ ഏരിയായിലുള്ള കേരള ക്രിസ്ത്യൻ എക്യുമെനിക്കൽ ഫെല്ലോഷിപ്പ് സെന്റ്‌ തോമസ്‌ ദിനം ആഘോഷിക്കുന്നു. ജൂലൈ 21 ന് വൈകുന്നേരം 6 മുതൽ മിസ്സിസ്സാഗായിലുള്ള സെന്‍റ് ഫ്രാൻസീസ് സേവ്യർ സെക്കൻഡറി സ്കൂൾ (50 Bristol Rd W, Mississauga, ON L5R 3K3) ഓഡിറ്റോറിയത്തിലാണ് ആഘോഷങ്ങൾ.

ഡോ.ഐസാക്ക് മാർ ഫിലോക്സിനോസ് എപ്പിസ്കോപ്പാ തിരുമേനി മുഖ്യാതിഥി ആയിരിക്കും. ഇവന്റ് കോഓർഡിനേറ്റർമാരായ സാക്ക് സന്തോഷ് കോശിയും, ജോസഫ് പുന്നശ്ശേരിയും ചേർന്നാണ് പരിപാടികളുടെ ക്രമീകരണങ്ങള്‍ നിർവ്വഹിക്കുന്നത് .ഭക്തി നിർഭരമായ ദുക് റാനാ തിരുന്നാൾ ആഘോഷത്തിന്റെ ഭാഗമായി കലാപരിപാടികൾ ഒരുക്കിയിട്ടുണ്ട്.

St. Thomas Syro-Malabar Catholic Church, St. Alphonsa Syro-Malabar Catholic Church, CSI Christ Church Toronto, St. Thomas Orthodox Church, Canadian Marthoma Church Toronto, CSI Church Toronto, St. Mathew’s Marthoma Church Milton, St. Ignatius Knanaya Syrian Orthodox Church, St. Mary’s Malankara Catholic Church, St. Gregorios Indian Orthodox Church, St. George Syriac Orthodox Church, Jerusalem Martha Mariam Syriac Orthodox Church, St.Johns Orthodox Church Hamilton, St. Mary’s Syrian Orthodox Church, St. Peter’s Syriac Orthodox Church, St. Gregorios Orthodox Church, St. Mary’s Orthodox Church, St. Marys Syro-Malabar Knanaya Catholic Church, Jerusalem Martha Mariam Syriac Orthodox Church എന്നീ അംഗങ്ങളായിട്ടുള്ള 19 പള്ളികളും ചേർന്നാണ് പരിപാടികള്‍ നടത്തുന്നത് .

ആഘോഷങ്ങളിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാൻ ടൊറന്‍റോയിലുള്ള എല്ലാ ക്രൈസ്തവ വിശ്വാസികളെയും ക്ഷണിക്കുന്നതായി എക്യുമെനിക്കൽ ഫെല്ലോഷിപ്പ് പ്രസിഡന്റ് റവ. മോൻസി വർഗീസ് , സെക്രട്ടറി തോമസ്‌ കെ തോമസ്‌, ട്രഷറാർ മാറ്റ് മാത്യൂസ്‌ എന്നിവർ അറിയിച്ചു. ആഘോഷങ്ങളുടെ ഭാഗമായി സ്നേഹ വിരുന്നും ഒരുക്കിയിട്ടുണ്ട്. പ്രവേശനം സൗജന്യമാണ്. സൗജന്യ പാർക്കിങ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

വിവരങ്ങൾക്ക്: www. keralachristianecumenicalfellowship.com സന്ദർശിക്കുക. അല്ലെങ്കിൽ റവ. മോൻസി വർഗീസ് (647.606 .8761 ), തോമസ്‌ കെ തോമസ്‌ (416.845.8225), മാറ്റ് മാത്യൂസ്‌ (289.439.0152), സാക്ക് സന്തോഷ് കോശി (647.262 .9293 ), ജോസഫ് പുന്നശ്ശേരി (647 .262 4810 ), സോണി തോമസ് (416.831.9876 ).

റിപ്പോർട്ട് : ജയ്സൺ കിഴക്കയിൽ