ഡോ. സക്കറിയാസ് മാർ അപ്രേം മെത്രാപ്പോലീത്ത ഡാളസ് സെന്‍റ് ജോർജ് ദേവാലയം സന്ദർശിക്കും
Monday, July 16, 2018 10:46 PM IST
ഡാളസ്∙ മലങ്കര ഓർത്തഡോക്സ് സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന സഹായ മെത്രാപ്പോലിത്ത ഡോ. സക്കറിയാസ് മാർ അപ്രേം ജൂലൈ 21, 22 തീയതികളിൽ ഡാളസ് സെന്‍റ് ജോർജ് ഓർത്തഡോക്സ് ദേവാലയത്തിൽ സന്ദർശനം നടത്തുന്നു.

ശനി വൈകിട്ട് എത്തിച്ചേരുന്ന മെത്രാപ്പോലീത്തായെ ഇടവക ജനങ്ങൾ പള്ളിയിലേക്ക് സ്വീകരിച്ചാന‌യിക്കും. തുടർന്ന് ദേവാലയത്തിൽ നടക്കുന്ന ഓർത്തഡോക്സ് വെക്കേഷൻ ബൈബിൾ സ്കൂൾ സന്ദർശിക്കുന്ന മെത്രാപ്പോലീത്താ, 6.30നു നടക്കുന്ന സന്ധ്യ നമസ്കാരത്തിൽ പങ്കെടുത്ത് ആത്മീയ പ്രഭാഷണവും നടത്തും.

ഞായർ രാവിലെ 8.30 ന് പ്രഭാത നമസ്കാരവും തുടർന്നു വിശുദ്ധ കുർബാനയും വെക്കേഷൻ ബൈബിൾ സ്കൂൾ സമാപനവും നടക്കും. തിരുമേനിയുടെ സന്ദർശനം അനുഗ്രഹമായി തീരുന്നതിനും അനുഗ്രഹം പ്രാപിക്കുന്നതിനും ഏവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. തമ്പാൻ വർഗീസ് അറിയിച്ചു.

റിപ്പോർട്ട് : ഷാജി രാമപുരം