ഫൊക്കാനക്ക് പുതിയ നേതൃത്വം
Monday, July 16, 2018 11:20 PM IST
ന്യൂയോർക്ക് : ഫൊക്കാനക്ക് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മാധവൻ ബി. നായർ (പ്രസിഡന്‍റ്), ശ്രീകുമാർ ഉണ്ണിത്താൻ (എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ്), എബ്രഹാം കളത്തിൽ (വൈസ് പ്രസിഡന്‍റ്), ടോമി കോക്കാട്ട് (ജനറൽ സെക്രട്ടറി), ഡോ. സുജാ കെ. ജോസ് (അസോ. ജനറൽ സെക്രട്ടറി), വിജി എസ്. നായർ (അഡി.അസോ. ജനറൽ സെക്രട്ടറി), സജിമോൻ ആന്റണി (ട്രഷർ), പ്രവീൺ തോമസ് (അസോ.ട്രഷർ), ഷീലാ ജോസഫ് (അഡി.അസോ.ട്രഷർ),
ലൈസി അലക്സ് (വിമൻസ് ഫോറം ചെയർപേഴ്സൺ) എന്നിവരെയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി അലക്സ് എബ്രഹാം, അപ്പുകുട്ടൻ പിള്ള, ബോബൻ തോട്ടം, ദേവസി പാലാട്ടി,ജോസഫ് കുന്നേൽ, ജോയി ഇട്ടൻ, മാത്യു ഉമ്മൻ, രാജീവ് കുമാരൻ, രാജമ്മ നായർ, സജി എം. പോത്തൻ, സോമരാജൻ പി .കെ,വർഗീസ് തോമസ് , സണ്ണി ജോസഫ് എന്നിവരേയും യൂത്തു കമ്മിറ്റി മെംബേർസ് ആയി ഗണേഷ് എസ് ഭട്ട്, സ്റ്റാൻലി എത്നിക്കൽ , റ്റീനാ കള്ളകാവുങ്കൽ, നിബിൻ പി. ജോസ് എന്നിവരെയും ട്രസ്റ്റി ബോർഡ് മെംബേർസ് ആയി (നാല് വർഷം)
ബെൻ പോൾ, ഡോ. മാമ്മൻ സി. ജേക്കബ് എന്നിവരെയും രണ്ട് വർഷതെക്ക് ആയി ഡോ. മാത്യു വർഗീസ്, യൂത്ത് മെംബേർ ആയി അലോഷ് ടി. അലക്സ് (നാല് വർഷം), ട്രസ്റ്റി ബോർഡിൽ തുടരുന്ന മെംബേർസ് ആയി ജോൺ പി ജോൺ , വിനോദ് കെയർക് , കുര്യൻ പ്രക്കാനം എന്നിവരേയും പുതിയതായി മുൻ പ്രസിഡന്‍റ് തമ്പി ചാക്കോ, സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവരേയും തെരഞ്ഞെടുത്തു.

റീജണൽ വൈസ് പ്രസിഡന്‍റുമാരായി ബിജു ജോസ് (റീജിയൻ 1 ), ശബരി നാഥ് (റീജിയൻ 2), എൽഡോ പോൾ (റീജൺ 3), രെഞ്ചു ജോർജ് (റീജൺ 4), ജോൺ കല്ലോലിക്കൽ (റീജൺ 5), ഗീത ജോർജ് (റീജിയൻ 6), ഫ്രാൻസിസ് കിഴക്കേകുട്ടു (റീജൺ 7) , രഞ്ജിത് പിള്ള (റീജൺ 8), ബൈജുമോൻ ജോർജ് (റീജൺ 9) , ഓഡിറ്റർ ആയി ചാക്കോ കുര്യൻ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടതായി ഫൊക്കാന ഇലക്ഷൻ കമ്മീഷൻ അറിയിച്ചു.

പുതിയതായി തെരഞ്ഞടുത്ത ഭരണസമിതി അംഗങ്ങൾക്ക് ജൂലൈ 7 നു നടന്ന ഫൊക്കാന സമാപനസമ്മേളനത്തിൽ ഇലക്ഷൻ കമ്മീഷൻ ചെയർമാൻ കമാൻണ്ടർ ജോർജ് കൊരുത് സത്യവാചകം ചെല്ലിക്കൊടുത്തു.

ഇലക്ഷൻ കമ്മിറ്റിയെ സഹായിച്ച ടെറൻസോൺ തോമസ്, ജി.കെ. പിള്ള, രാജൻ പാടവത്തിൽ എന്നിവർക്കും അംഗ സംഘടനകളുടെ എല്ലാ പ്രതിനിധികൾക്കും ഫൊക്കാന നേതാക്കൾക്കും പ്രവർത്തകർക്കും കമ്മിറ്റി ചെയർമാൻ കമാൻണ്ടർ ജോർജ് കൊരുത്, കമ്മിറ്റി മെംബേർസ് ആയി പ്രവർത്തിച്ച ട്രസ്റ്റീ ബോർഡ് ചെയർമാനുമായ ജോർജി വർഗീസ്, മുൻ പ്രസിഡന്‍റ് ജോൺ പി. ജോൺ എന്നിവർ നന്ദി പറഞ്ഞു.