ക്‌നാനായ കണ്‍വെന്‍ഷന് വ്യാഴാഴ്ച തുടക്കം
Tuesday, July 17, 2018 12:37 PM IST
അറ്റ്‌ലാന്റ: ക്‌നാനായ കണ്‍വെന്‍ഷന്‍ വ്യാഴാഴ്ച വൈകുന്നേരം തുടങ്ങും. ലോകത്തിലെ വലിയ കണ്‍വെന്‍ഷനുകളില്‍ ഒന്നായ ജിഡബ്ല്യുസിയില്‍ വച്ച് വ്യാഴാഴ്ച വൈകുന്നേരം അഞ്ചിനു നടക്കുന്ന പരിശുദ്ധ കുര്‍ബാനയോടുകൂടി തുടക്കം കുറിക്കുന്നു. ദൂരെ നിന്നും യാത്ര ചെയ്തു വരുന്നവരുടെ സൗകര്യാര്‍ത്ഥം വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് പത്തുവരെ രജിസ്‌ട്രേഷന്‍ നടത്തുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. റൂമുകളുടെ ലഭ്യതയനുസരിച്ച് നേരത്തെ തന്നെ ഹോട്ടല്‍ ചെക്കിംഗും തുടങ്ങാവുന്നതാണ്.

പുതുമയാര്‍ന്ന പല പരിപാടിള്‍ കൊണ്ടു് നിറഞ്ഞ ഈ കണ്‍വെന്‍ഷന്‍ എല്ലാവര്‍ക്കും ഒരു പുതിയ അനുഭവമായിരിക്കുമെന്ന് കെസിസിഎന്‍എ പ്രസിഡന്റ് ബേബി മണക്കുന്നേല്‍ പറഞ്ഞു.

ബുധനാഴ്ച വൈകുന്നേരം ആറുമണി മുതല്‍ പുലര്‍ച്ചെ ഒന്നു വരെയും, വ്യാഴാഴ്ച രാവിലെ ഏഴു മുതല്‍ വൈകിട്ട് പത്തുവരെയും എയര്‍പോര്‍ട്ടില്‍ നിന്നും കണ്‍വെന്‍ഷന്‍ സെന്ററിലേക്ക് വാഹന സൗകര്യങ്ങള്‍ ഉണ്ടായിരിക്കും.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം