ഷിക്കാഗോ മലയാളി അസോസിയേഷൻ "ഓണം 2018' തിരുവോണ നാളിൽ
Thursday, July 19, 2018 8:26 PM IST
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്‍റെ ഈ വർഷത്തെ ഓണാഘോഷം തിരുവോണ നാളായ ഓഗസ്റ്റ് 25 നു നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.

ഓഗസ്റ്റ് 25 നു (ശനി) വൈകുന്നേരം 4 മുതൽ പാർക്ക് റിഡ്ജിലെ മെയ്ൻ ഈസ്റ്റ് ഹൈസ്കൂളിലാണ് ആഘോഷ പരിപാടികൾ. നാലു മുതൽ 6 വരെ ഓണസദ്യ നടക്കും തുടർന്നു സാംസ്കാരിക ഘോഷയാത്രയും സാംസ്കാരിക സമ്മേളനവും നടക്കും. സമ്മേളനത്തെ തുടർന്നു കലാ സദ്യയും അരങ്ങേറുമെന്ന് ഭാരവാഹികളായ രഞ്ജൻ അബ്രഹാമും ജിമ്മി കണിയാലിയും ഫിലിപ്പ് പുത്തൻപുരയും അറിയിച്ചു.