ഷിക്കാഗോ സീറോ മലബാർ കത്തിഡ്രലിൽ വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ 28,29 തീയതികളിൽ
Thursday, July 19, 2018 10:31 PM IST
ഷിക്കാഗോ: മാർ തോമാ ശ്ലീഹാ സീറോ മലബാർ കത്തീഡ്രൽ പള്ളിയിൽ ആണ്ടുതോറും നടത്തി വരാറുള്ള വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാൾ ജൂലായ് 28,29 (ശനി,ഞായർ) തീയതികളിൽ ഭക്ത്യാദരപൂർവം ആഘോഷിക്കുന്നു.

28നു വൈകുന്നേരം ഏഴിന് ആഘോഷമായ വിശുദ്ധ കുർബാനക്ക് സീറോ മലങ്കര മേജർ ആർച്ച് ബിഷപ് കർദ്ദിനാൾ ബസേലിയേസ് മാർ ക്ലീമിസ് കാതോലിക്കാ ബാവാ മുഖ്യ കാർമികത്വം വഹിക്കും. തുർന്നു ഗ്രോട്ടോയിലേക്കുള്ള ജപമാല പ്രദഷിണവും നേർച്ചയും നടക്കും.

29ന് രാവിലെ 11 നു നടക്കുന്ന ആഘോഷമായ തിരുനാൾ കുർബാനക്ക് ഷിക്കാഗോ രൂപതാ സഹായ മെത്രാൻ മാർ ജോയ് ആലപ്പാട്ട് മുഖ്യകാർമികത്വം വഹിച്ച് വചന സന്ദേശം നൽകും.തുടർന്നു കൊച്ചുവീട്ടിൽ ബിറ്റ്സിന്‍റെ ചെണ്ടമേളത്തിന്‍റെ അകന്പടിയോടെ തിരുനാൾ പ്രദഷിണവും സ്നേഹവിരുന്നും നടക്കും.

തിരുനാളിൽ പങ്കുചേർന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ മാധ്യസ്ഥം വഴി ദൈവാനുഗ്രഹം പ്രാപിക്കുവാൻ കത്തീഡ്രൽ വികാരി റവ.ഡോ.അഗസ്റ്റ്യൻ പാലക്കാപറന്പിലും സഹവികാരിമാരായ ഫാ.ടി.എ നിക്കോളാസും ഫാ.കെവിൻ മുണ്ടക്കലും പ്രസുദേന്തിമാരും സ്വാഗതം തെയ്തു. ഈ വർഷത്തെ തിരുനാൾ ഏറ്റു നടത്തുന്നത് പാലാ മീനച്ചിൽ താലൂക്കു നിവാസികളാണ്.

റിപ്പോർട്ട് : ജോയിച്ചൻ പുതുക്കുളം