പൊന്നമ്മ വര്‍ഗീസ് നിര്യാതയായി
Saturday, July 21, 2018 4:17 PM IST
ടാമ്പ: പ്രമുഖ സുവിശേഷ പ്രവര്‍ത്തകനും അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന സാമൂഹ്യസാംസ്‌കാരിക സഹകാരിയുമായ റവ. പി. വി. ചെറിയാന്റെ (ടാമ്പാ, ഫ്‌ളോറിഡ) മാതാവ് പൊന്നമ്മ വര്‍ഗീസ് ജൂലൈ 17-നു നിര്യാതയായി.

സംസ്‌കാര ചടങ്ങുകള്‍ ജൂലൈ 23-നു തിങ്കളാഴ്ച രാവിലെ 9:30 നു കോടുകുളഞ്ഞിയിലുള്ള ഭവനത്തില്‍ ആരംഭിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് 12:30നു കൊഴുവള്ളൂര്‍ എബനേസര്‍ ഐപിസി സെമിത്തേരിയില്‍ ആണ് അന്ത്യ കര്‍മ്മങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്.

അക്കാമ്മ അലക്‌സ്, സൂസന്‍ ബാര്‍ക്ക്‌ലേ (മിസിസിപ്പി) എന്നിവര്‍ മറ്റു മക്കളാണ്.

റിപ്പോര്‍ട്ട്: പി. പി. ചെറിയാന്‍