എം.എം ജേക്കബിന്‍റെ ഓർമക്കായി ഒരു ഒത്തുചേരൽ
Saturday, July 21, 2018 8:12 PM IST
അറ്റ്ലാന്‍റ: മുൻ മേഘാലയ ഗവർണറും കേന്ദ്രമന്ത്രിയുമായ എം. എം ജേക്കബിന്‍റ അനുസ്മരണാര്ഥം ഒരു ഒത്തുചേരൽ. ജൂലൈ 14 ന് ഗാന്ധി ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആന്‍റണി തളിയത്തിന്‍റെ ഒൗദ്യോഗിക വസതിയിൽ ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസാണ് അനുസ്മരണ പരിപാടി ഒരുക്കിയത്.

ശാരീരിക തളർച്ച നേരിട്ടതിനെത്തുടർന്ന് കോട്ടയത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന എം. എം. ജേക്കബ് ജൂലൈ 8 നാണ് മരണപ്പെട്ടത്. സ്വാതന്ത്രസമരത്തിലൂടെ പൊതുപ്രവർത്തന രംഗത്ത് വന്ന അദ്ദേഹം നല്ല ഭരണാധികാരിയും മികച്ച പാർലമെന്‍റേറിയനുമായിരുന്നു. 1995 മുതൽ 2007 വരെ മേഘാലയ ഗവര്ണറായും 1982 ലും 1986 ലും രാജ്യസഭാ ഡെപ്യൂട്ടി ചെയർപേഴ്സണ്‍ ആയും അധികാരമേറ്റിരുന്നു. ഒരു മുതിർന്ന കോണ്‍ഗ്രസ് നേതാവായതിനാൽ തന്നെ പ്രവർത്തിച്ച മേഖലകളിലെല്ലാം അദ്ദേഹം വ്യക്തി മുദ്ര പതിപ്പിച്ച വ്യക്തിയായിരുന്നുവെന്ന് പരിപാടിയിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു

ഇന്ത്യൻ നാഷണൽ ഓവർസീസ് കോണ്‍ഗ്രസിന്‍റെ പ്രസിഡന്‍റ് എം. പി. ജോർജ്, ഗാന്ധി ഫൌണ്ടേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ ആന്‍റണി തളിയത്ത്, ഇന്തോ അമേരിക്കൻ പ്രസ്ക്ലബ് ചെയർമാൻ ബാബു സ്റ്റീഫൻ എന്നിവർ സംസാരിച്ചു. ഗാമ ട്രസ്റ്റി ബോർഡ് മെന്പർമാരായ ബിജു തുരുത്തുമാലി, പ്രകാശ് ജോസഫ്, ഗാമ എക്സ് പ്രസിഡന്‍റ് എബ്രഹാം അഗസ്റ്റി, ഗാമ കറന്‍റ് എക്സിക്യൂട്ടീവ് മെന്പർ റോമിയോ തോമസ്, മുൻ സെക്രട്ടറി വിഭ ജോസഫ്, ഡോ. ലിസി തളിയത്ത്, എം. എം. ജേക്കബിന്‍റെ ഫാമിലി മെന്പർ ഹന്ന ജോസഫ് എന്നിവർ പരിപാടിയിൽ പങ്കെടുത്ത് അനുശോചിച്ചു. സെക്രട്ടറി സുനിൽ ചെറിയാൻ നന്ദി പറഞ്ഞു.

റിപ്പോർട്ട് : ജോയിച്ചൻ പുതുക്കുളം