അ​ഡ്വ. സ​ന​ൻ​കു​മാ​റി​ന് ന്യൂ​ജേ​ഴ്സി​യി​ലെ മ​ല​യാ​ളി സ​മൂ​ഹം സ്വീ​ക​ര​ണം ന​ൽ​കി
Monday, July 23, 2018 9:15 PM IST
ന്യൂ​ജേ​ഴ്സി: അ​മേ​രി​ക്ക​ൻ സ​ന്ദ​ർ​ശ​ന​ത്തി​നെ​ത്തി​യ യു​വ അ​ഭി​ഭാ​ഷ​ക​നും ക​മ്യൂ​ണി​സ്റ്റ് നേ​താ​വു​മാ​യ അ​ഡ്വ. സ​ന​ൽ​കു​മാ​റി​ന് ന്യൂ​ജേ​ഴ്സി​യി​ലെ മ​ല​യാ​ളി സ​മൂ​ഹം സ്വീ​ക​ര​ണം ന​ൽ​കി. ന്യൂ​ജേ​ഴ്സി​യി​ലെ എ​ഡി​സ​ണ്‍ ഹോ​ട്ട​ലി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ന്യൂ​ജേ​ഴ്സി​യി​ലെ എ​ല്ലാ അ​സോ​സി​യേ​ഷ​നു​ക​ളി​ലും നി​ന്നു​ള്ള പ​ധാ​ന​പ്പെ​ട്ട നേ​താ​ക്കന്മാ​ർ പ​ങ്കെ​ടു​ത്തു.

എ​ളി​മ​യും നി​റ​പു​ഞ്ചി​രി​മ​യു​മാ​യി ഏ​വ​രു​ടെ​യും ഹൃ​ദ​യ​ത്തി​ൽ കൈ​യൊ​പ്പ് ചാ​ർ​ത്തി​യ ഈ ​തി​രു​വ​ല്ല​ക്കാ​രു​ടെ പ്രി​യ നേ​താ​വി​നെ കേ​ര​ളം മു​ഴു​വ​നു​മു​ള്ള അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ നെ​ഞ്ചേ​റ്റു​ക​യാ​യി​രു​ന്നു. ഫോ​മ, ഫൊ​ക്കാ​ന സ​മ്മേ​ള​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ഭാ​ര്യ​യും സി​പി​എം അ​ധ്യാ​പ​ക സം​ഘ​ട​ന​യു​ടെ നേ​താ​വു​മാ​യ ബി​ന്ദു​വു​മാ​യെ​ത്തി​യ സ​ന​ൽ കു​മാ​റി​ന് അ​മേ​രി​ക്ക​യി​ലെ ഒ​ട്ടു​മി​ക്ക സം​സ്ഥാ​ന​ങ്ങ​ളി​ലു​മു​ള്ള മ​ല​യാ​ളി സം​ഘ​ട​ന​ക​ൾ സ്വീ​ക​ര​ണം ന​ൽ​കി​യി​രു​ന്നു. നാ​ട്ടി​ലേ​ക്കു മ​ട​ങ്ങാ​നി​രി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന് ല​ഭി​ക്കു​ന്ന അ​വ​സാ​ന​ത്തെ സ്വീ​ക​ര​ണ​മാ​യി​രു​ന്നു ന്യൂ​ജേ​ഴ്സി​യി​ൽ ന​ട​ന്ന​ത്. സി​പി​എം പ​ത്ത​നം​തി​ട്ട ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റ് അം​ഗം, പ​ത്ത​നം​തി​ട്ട ജി​ല്ല സ​ഹ​ക​ര​ണ ബാ​ങ്ക് മു​ൻ പ്ര​സി​ഡ​ന്‍റ്, പ​രു​മ​ല ദേ​വ​സ്വം ബോ​ർ​ഡ് മു​ൻ കോ​ളേ​ജ് യൂ​ണി​യ​ൻ ചെ​യ​ർ​മാ​ൻ, മ​ഹാ​ത്മാ​ഗാ​ന്ധി യൂ​ണി​വേ​ഴ്സി​റ്റി മു​ൻ സെ​ന​റ്റ് അം​ഗം, യൂ​ണി​യ​ൻ സെ​ക്ര​ട്ട​റി തു​ട​ങ്ങി​യ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച സ​ന​ൻ​കു​മാ​ർ തി​രു​വ​ല്ല​യി​ലെ പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​ൻ കൂ​ടി​യാ​ണ്.

ഫോ​മ​യു​ടെ മു​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​നി​യ​ൻ ജോ​ർ​ജ് ആ​യി​രു​ന്നു സ്വീ​ക​ര​ണ ച​ട​ങ്ങു​ക​ൾ​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ജ·​നാ​ട്ടി​ൽ നി​ന്ന് എ​ത്തി​യ നി​ര​വ​ധി നേ​താ​ക്ക​ൾ​ക്ക് പു​റ​മെ മ​റ്റു ജി​ല്ല​ക​ളി​ൽ നി​ന്നു​ള്ള നേ​താ​ക്ക​ളും കേ​ര​ള​ത്തെ​ക്കു​റി​ച്ചും വി​ക​സ​ന സ്വ​പ്ന​ങ്ങ​ളെ​ക്കു​റി​ച്ചും സ​ന​ൽ​കു​മാ​റു​മാ​യി പ​ങ്കു​വ​ച്ചു. കേ​ര​ള​ത്തെ​ക്കു​റി​ച്ചും വി​ക​സ​ന​ക​ളെ​ക്കു​റി​ച്ചും ഒ​രു​പാ​ടു തെ​റ്റാ​യ ധാ​ര​ണ​ക​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കു​ണ്ടെ​ന്നു പ​റ​ഞ്ഞ അ​ദ്ദേ​ഹം എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​രി​ന്‍റെ കീ​ഴി​ൽ കേ​ര​ള​ത്തി​ൽ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ഒ​ട്ട​ന​വ​ധി വി​ക​സ​ന​പ്ര​വ​ർ​ത്ത​ങ്ങ​ളെ​ക്കു​റി​ച്ചു വി​ശ​ദീ​ക​രി​ച്ചു.

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ഇ​ല​ക്റ്റ് മാ​ധ​വ​ൻ ബി. ​നാ​യ​ർ, ട്ര​ഷ​റ​ർ ഇ​ല​ക്റ്റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, വേ​ൾ​ഡ് മ​ല​യാ​ളി കൗ​ണ്‍​സി​ൽ മു​ൻ ഗ്ലോ​ബ​ൽ ചെ​യ​ർ​മാ​ൻ അ​ല​ക്സ് കോ​ശി, കേ​ര​ള ചേം​ബ​ർ ഓ​ഫ് കൊ​മേ​ഴ്സ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​സി​ഡ​ന്‍റ് ഡോ.​ഗോ​പി​നാ​ഥ​ൻ നാ​യ​ർ, ഇ​ന്ത്യ പ്ര​സ് ക്ല​ബ് ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക പ്ര​സി​ഡ​ന്‍റ് മ​ധു കൊ​ട്ടാ​ര​ക്ക​ര, മ​ഞ്ച് സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് പി​ള്ള, കാ​ഞ്ച് മു​ൻ പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​കാ​ശ്, കെ​സി​സി​എ​ൻ​എ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സ​ണ്ണി വാ​ളി​പ്ലാ​ക്ക​ൽ, മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രാ​യ ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ, ജി​നേ​ഷ് ത​ന്പി, സു​നി​ൽ ്രെ​ടെ​സ്റ്റാ​ർ, കാ​ഞ്ച് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ബി​ജു വ​ർ​ഗീ​സ്, മ​ഞ്ച് ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ആ​ന്‍റ​ണി ക​ല്ല​ക്കാ​വു​ങ്ക​ൽ, സു​ധാ​ക​ർ, അ​ച്ച​ന്കു​ഞ്ഞു, പീ​റ്റ​ർ ജോ​ർ​ജ്, ജോ​ണ്‍ ജോ​ർ​ജ്, അ​നീ​ഷ്, ഷൈ​ജു തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ചു.

റി​പ്പോ​ർ​ട്ട്: ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ