അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന് ഫൊ​ക്കാ​ന പു​ര​സ്കാ​രം
Monday, July 23, 2018 9:31 PM IST
ഫി​ല​ഡ​ൽ​ഫി​യ: ഫൊ​ക്കാ​ന​യു​ടെ പ​തി​നെ​ട്ടാ​മ​ത് ദേ​ശീ​യ ക​ണ്‍​വ​ൻ​ഷ​നോ​ട​നു​ബ​ന്ധി​ച്ചു ഭാ​ഷ​യേ​യും ഭാ​ഷാ​സ്നേ​ഹി​ക​ളേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക എ​ന്ന ഫൊ​ക്കാ​ന​യു​ടെ ദൗ​ത്യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ഴു​ത്തു​കാ​ര​നും ഫൊ​ക്കാ​ന​യു​ടെ സാ​ഹി​ത്യ വി​ഭാ​ഗം ചെ​യ​ർ​മാ​നു​മാ​യ അ​ബ്ദു​ൾ പു​ന്ന​യൂ​ർ​ക്കു​ള​ത്തി​ന് മ​ല​യാ​ള ഭാ​ഷ​യ്ക്ക് ന​ൽ​കു​ന്ന സം​ഭാ​വ​ന​ക​ളെ മാ​നി​ച്ചു അ​വാ​ർ​ഡ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബെ​ന്നി കു​ര്യ​നും, പ്ര​ശ​സ്ത എ​ഴു​ത്തു​കാ​ര​ൻ കെ.​പി. രാ​മ​നു​ണ്ണി​യും ചേ​ർ​ന്ന് പു​ര​സ്കാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ജോ​ർ​ജ് ന​ട​വ​യ​ൽ സ​ദ​സ്യ​ർ​ക്ക് മു​ന്പാ​കെ ഫ​ല​കം വാ​യി​ച്ചു.

ഫൊ​ക്കാ​ന മ​ല​യാ​ള​ത്തേ​യും മ​ല​യാ​ള സാ​ഹി​ത്യ​ത്തേ​യും പ്രോ​ത്സാ​ഹി​പ്പി​ക്കാ​ൻ എ​ന്നും ശ്ര​മി​ച്ചി​ട്ടു​ണ്ട്. ഭാ​വി​യി​ലും ഫൊ​ക്കാ​ന അ​മേ​രി​ക്ക​ൻ മ​ല​യാ​ള സാ​ഹി​ത്യ​ത്തി​നു അ​വി​സ്മ​ര​ണീ​യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ൽ​കി പു​ഷ്ടി​പ്പെ​ടു​ത്തു​ന്ന അ​ക്ഷ​ര​സ്നേ​ഹി​ക​ൾ​ക്ക് ഒ​രു പ്ര​ചോ​ദ​ന​മാ​വ​ട്ടേ എ​ന്ന് ആ​ശം​സി​ച്ചു​കൊ​ണ്ട്, അ​ബ്ദു​ൾ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് ത​ന്പി ചാ​ക്കോ​യ്ക്കും, സെ​ക്ര​ട്ട​റി ഫി​ലി​പ്പോ​സ് ഫി​ലി​പ്പി​നും ന​ന്ദി പ​റ​ഞ്ഞു.


റി​പ്പോ​ർ​ട്ട്: മൊ​യ്തീ​ൻ പു​ത്ത​ൻ​ചി​റ