കാ​ണാ​താ​യ കോ​ള​ജ് വി​ദ്യാ​ർ​ഥി​നി​യെ ക​ണ്ടെ​ത്താ​ൻ സ​ഹ​ക​ര​ണ​മ​ഭ്യ​ർ​ഥി​ച്ചു പോ​ലീ​സ്
Monday, July 23, 2018 9:40 PM IST
ബ്രൂക്ക്‌ലിന്‍: ജൂ​ലൈ 18 മു​ത​ൽ കാ​ണാ​താ​യ ഐ​ഓ​വ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​നി മോ​ളി റ്റി​ബ​റ്റ്സി​നെ (20) ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണം അ​ഭ്യ​ർ​ത്ഥി​ച്ചു. വ്യാ​ഴാ​ഴ്ച​യാ​ണ് മോ​ളി​യെ കാ​ണാ​താ​യ വി​വ​രം പോ​ലീ​സി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. തു​ട​ർ​ന്ന് 1500 ല​ധി​കം വോ​ള​ണ്ടി​യ​ർ​മാ​ർ അ​ന്വേ​ഷ​ണം ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. മോ​ളി​യെ ക​ണ്ടെ​ത്തു​ന്ന​തു വ​രെ വി​ശ്ര​മ​മി​ല്ലെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു.

വീ​ടി​നു സ​മീ​പം ബു​ധ​നാ​ഴ്ച രാ​ത്രി​യാ​ണ് മോ​ളി​യെ അ​വ​സാ​ന​മാ​യി കാ​ണു​ന്ന​ത്. സ്പോ​ർ​ട്സ് വ​സ്ത്രം ധ​രി​ച്ച് രാ​ത്രി പ​ത്തോ​ടെ ജോ​ഗിം​ഗി​ന് പോ​യ​താ​യി​രു​ന്നു ഇ​വ​ർ. ഇ​വ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും വി​വ​രം ല​ഭി​ക്കു​ന്ന​വ​ർ പോ​ഷി​ക്ക് കൗ​ണ്ടി ഷെ​റി​ഫ് ഓ​ഫീ​സി​ൽ 641 623 5679 എ​ന്ന ന​ന്പ​റി​ൽ വി​ളി​ച്ച​റി​യി​ക്കേ​ണ്ട​താ​ണെ​ന്നും അ​ഭ്യ​ർ​ഥി​ച്ചി​ട്ടു​ണ്ട്. വി​ദ്യാ​ർ​ഥി​നി​യെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ളും ചി​ത്ര​ങ്ങ​ളും പോ​ലീ​സ് പ്ര​സി​ദ്ധീ​ക​രി​ച്ചു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ