റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പ്: മെ​ഴ്സി​ഡ​സ് ബെ​ൻ​സ് യോ​ഹ​ന്നാ​ൻ സ്ക​റി​യ​ക്ക്
Monday, July 23, 2018 9:46 PM IST
ന്യൂ​യോ​ർ​ക്ക്: വി​ശ്വാ​സി​ക​ൾ ആ​കാം​ക്ഷാ​പൂ​ർ​വം കാ​ത്തി​രു​ന്ന റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​ന്‍റെ ഫ​ലം പു​റ​ത്തു വ​ന്നു. ഒ​ന്നാം സ​മ്മാ​ന​മാ​യി നി​ശ്ച​യി​ച്ചി​രു​ന്ന പു​തു​പു​ത്ത​ൻ ഓ​ട്ടോ​മാ​റ്റി​ക്ക് മെ​ഴ്സി​ഡ​സ് ബെ​ൻ​സ് ജി​എ​ൽ​എ 250 എ​സ്യു​വി യോ​ഹ​ന്നാ​ൻ സ്ക​റി​യ​യ്ക്ക്.

ന്യൂ​യോ​ർ​ക്ക് ഫ്രാ​ങ്ക​ൽ​ൻ സ്ക്വ​യ​ർ സെ​ന്‍റ് ബേ​സി​ൽ ഇ​ട​വ​കാം​ഗ​മാ​ണ് യോ​ഹ​ന്നാ​ൻ. 2907 എ​ന്ന ടി​ക്ക​റ്റി​നാ​യി​രു​ന്നു ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്. ജൂ​ലൈ 18 മു​ത​ൽ 21 വ​രെ പെ​ൻ​സി​ൽ​വാ​നി​യ​യി​ലെ ക​ല​ഹാ​രി റി​സോ​ർ​ട് ആ​ൻ​ഡ് ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ന്ന നോ​ർ​ത്ത് ഈ​സ്റ്റ് അ​മേ​രി​ക്ക​ൻ മ​ല​ങ്ക​ര ഓ​ർ​ത്ത​ഡോ​ക്സ് ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ മൂ​ന്നാം ദി​ന​മാ​ണ് റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി​യ​ത്. ന​റു​ക്കെ​ടു​പ്പി​ന്‍റെ ഫ​ല​മ​റി​യാ​നാ​യി നീ​ണ്ട ഒ​രു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പി​ലാ​യി​രു​ന്നു പ​ങ്കാ​ളി​ക​ൾ. ഫാ​മി​ലി കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ ധ​ന​ശേ​ഖ​ര​ണാ​ർ​ത്ഥ​മാ​ണ് റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പു ന​ട​ത്തി​യ​ത്.


ര​ണ്ടാം സ​മ്മാ​ന​മാ​യ 40 ഗ്രാം ​സ്വ​ർ​ണം വീ​തം ബ്ലെ​സ്സ​ന്‍റ് തോ​മ​സി​നും ഡി​നു ജോ​ണി​നും ല​ഭി​ച്ചു. 2896, 1863 എ​ന്നീ ടി​ക്ക​റ്റു​ക​ൾ​ക്കാ​യി​രു​ന്നു ര​ണ്ടാം സ​മ്മാ​നം. ന്യൂ​യോ​ർ​ക്ക് സെ​ന്‍റ് ടെ​ക്ല ഓ​ർ​ത്ത​ഡോ​ക്സ് മി​ഷ​ൻ ഇ​ട​വ​കാം​ഗ​മാ​ണ് ബ്ലെ​സ​ന്‍റ്. ക​ണ​ക്ടി​ക്ക​ട്ട് സെ​ന്‍റ് തോ​മ​സ് ഇ​ട​വ​കാം​ഗ​മാ​ണ് ഡി​നു ജോ​ണ്‍.

ഏ​റ്റ​വും പു​തി​യ ഐ ​ഫോ​ണ്‍ എ​ക്സ് ആ​യി​രു​ന്നു മൂ​ന്നാം സ​മ്മാ​ന​മാ​യി നി​ശ്ച​യി​ച്ചി​രു​ന്ന​ത്. ഇ​തു മൂ​ന്നു പേ​ർ​ക്ക് ല​ഭി​ച്ചു. പോ​ൾ മാ​വേ​ലി (സെ​ന്‍റ് തോ​മ​സ് ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ് ഇ​ട​വ​ക, ഫി​ല​ഡ​ൽ​ഫി​യ), സാ​ജു ജേ​ക്ക​ബ് (സെ​ന്‍റ് ജോ​ണ്‍​സ് ഓ​റ​ഞ്ച്ബ​ർ​ഗ്, ന്യൂ​യോ​ർ​ക്ക്), എ​ബ്ര​ഹാം പോ​ത്ത​ൻ (സെ​ന്‍റ് മേ​രീ​സ്, സ​ഫേ​ണ്‍, ന്യൂ​യോ​ർ​ക്ക്) എ​ന്നി​വ​ർ​ക്കാ​ണ് മൂ​ന്നാം സ​മ്മാ​നം നേ​ടി​യ​ത്. 1424, 2914, 2152 എ​ന്നീ ടി​ക്ക​റ്റു​ക​ളാ​ണ് ഐ ​ഫോ​ണ്‍ എ​ക്സി​ന് അ​ർ​ഹ​രാ​യ​ത്. കോ​ണ്‍​ഫ​റ​ൻ​സി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ ന​റു​ക്കെ​ടു​പ്പ് വി​ജ​യി​ക​ൾ​ക്കു സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. റാ​ഫി​ൾ ന​റു​ക്കെ​ടു​പ്പി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് കോ​ണ്‍​ഫ​റ​ൻ​സ് കോ​ർ​ഡി​നേ​റ്റ​ർ റ​വ. ഡോ. ​വ​റു​ഗീ​സ് എം. ​ഡാ​നി​യ​ൽ ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: ജോ​ർ​ജ് തു​ന്പ​യി​ൽ