മോ​ളി ടി​ബി​റ്റ്: റി​വാ​ർ​ഡ് തു​ക 260,000 ഡോ​ള​റാ​യി ഉ​യ​ർ​ത്തി; മാ​സ​ത്തി​നു​ള്ളി​ൽ അ​യോ​വ​യി​ൽ കാ​ണാ​താ​യ​ത് 36 പേ​ർ
Monday, August 6, 2018 9:56 PM IST
അ​യോ​വ: ജൂ​ലൈ 18 മു​ത​ൽ കാ​ണാ​താ​യ അ​യോ​വ യൂ​ണി​വേ​ഴ്സി​റ്റി വി​ദ്യാ​ർ​ഥി​നി മോ​ളി ടി​ബി​റ്റി​നെ (20) കു​റി​ച്ച് വി​വ​രം ന​ൽ​കു​ന്ന​വ​രു​ടെ പ്ര​തി​ഫ​ലം വീ​ണ്ടും ഉ​യ​ർ​ത്തി. 260,000 ഡോ​ള​ർ റി​ക്കാ​ർ​ഡ് തു​ക​യാ​ണ് ഓ​ഗ​സ്റ്റ് 5 ഞാ​യ​റാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്.

കു​റ്റാ​ന്വേ​ഷ​ക​രും വോ​ള​ണ്ടി​യ​ർ​മാ​രും 18 മു​ത​ൽ ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം ഇ​തു​വ​രെ ഫ​ല​പ്രാ​പ്തി​യി​ലെ​ത്തി​യി​ട്ടി​ല്ല. നി​ര​വ​ധി സൂ​ച​ന​ക​ൾ ല​ഭി​ച്ചി​രു​ന്നു​വെ​ങ്കി​ലും യ​ഥാ​ർ​ത്ഥ കു​റ്റ​വാ​ളി​യെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ഒ​ന്നും ഇ​തു​വ​രെ ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഞാ​യ​റാ​ഴ്ച സെ​ൻ​ട്ര​ൽ അ​യോ​വ ക്രൈം ​സ്റ്റോ​പ്പേ​ഴ്സ് വ​ക്താ​വ് ഗ്രോ​ഗ് വി​ല്ലി പ​റ​ഞ്ഞു. അ​യോ​വാ​യി​ൽ നി​ന്നും ജൂ​ലൈ 10 നു​ള്ളി​ൽ 19 ആ​ണ്‍​കു​ട്ടി​ക​ളും 17 പെ​ണ്‍​കു​ട്ടി​ക​ളും കാ​ണാ​താ​യെ​ന്ന റി​പ്പോ​ർ​ട്ടും ല​ഭി​ച്ചി​ട്ടു​ണ്ട്.

റി​വാ​ർ​ഡ് തു​ക ഉ​യ​ർ​ത്തി​യ​ത് മോ​ളി​യെ ജീ​വ​നോ​ടെ ക​ണ്ടെ​ത്താ​നാ​കു​മെ​ന്ന പ്ര​തീ​ക്ഷ​യി​ലാ​ണെ​ന്നു കു​ടും​ബാം​ഗ​ങ്ങ​ൾ അ​റി​യി​ച്ചു. ജൂ​ലൈ 18 ന് ​വൈ​കി​ട്ട് ജോ​ഗിം​ഗ് ക​ഴി​ഞ്ഞ് വീ​ട്ടി​ലെ​ത്തി​യ മോ​ളി​യെ ആ​രോ ത​ട്ടി​ക്കൊ​ണ്ടു പോ​യി​ട്ടു​ണ്ടാ​കു​മെ​ന്നാ​ണ് പോ​ലീ​സി​ന്‍റെ നി​ഗ​മ​നം. മോ​ളി താ​മ​സി​ച്ചി​രു​ന്ന വീ​ടി​ന​ടു​ത്തു​ള്ള പി​ഗ് ഫാം ​ഉ​ട​മ​സ്ഥ​നെ നി​ര​വ​ധി ത​വ​ണ ചോ​ദ്യം ചെ​യ്തു​വെ​ങ്കി​ലും തെ​ളി​വു​ക​ളൊ​ന്നും ല​ഭി​ച്ചി​ട്ടി​ല്ല. മാ​താ​പി​താ​ക്ക​ളും സു​ഹൃ​ത്തും കു​ടും​ബാം​ഗ​ങ്ങ​ളും പ്ര​ദേ​ശ​വാ​സി​ക​ളും മോ​ളി​യു​ടെ സു​ര​ക്ഷി​ത​മാ​യ വ​ര​വി​നു​വേ​ണ്ടി ആ​കാം​ഷ​യോ​ടെ കാ​ത്തി​രി​ക്കു​ക​യാ​ണ്.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ