കൊളംബസ് നസ്രാണി കപ്പ് തുടര്‍ച്ചയായി അഞ്ചാം വര്‍ഷവും
Sunday, August 12, 2018 4:05 PM IST
ഒഹായോ: സെന്റ് മേരീസ് സീറോ മലബാര്‍ മിഷന്റെ നേതൃത്വത്തില്‍ കഴിഞ്ഞ നാലുവര്‍ഷങ്ങളായി വിജയകരമായി നടത്തിവരുന്ന സിഎന്‍സി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഈ വര്‍ഷം ഓഗസ്റ്റ് 18ാം തീയതി ഡബ്ലിന്‍ ഏവറി ഫീല്‍ഡ്‌സില്‍ വച്ച് നടത്തുവാന്‍ തീരുമാനിച്ചിരിക്കുന്നു. കഴിഞ്ഞ നാല് വര്‍ഷങ്ങളിലും മിഷന്‍ മെമ്പേഴ്‌സിനെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് സിഎന്‍സി ഇത്തവണ മിഷന് പുറത്തുള്ള മൂന്നു ടീമുകള്‍ കൂടി ഉള്‍ക്കൊള്ളിച്ച് നടത്തുവാന്‍ സാധിക്കുന്നു എന്നുള്ളത് ഒരു വലിയ നേട്ടം തന്നെയാണ്. കഴിഞ്ഞവര്‍ഷത്തെപ്പോലെ ഈ വര്‍ഷവും ഡെവ് കെയര്‍ സൊല്യൂഷന്‍സ് ആണ് പ്രധാന സ്‌പോണ്‍സര്‍

ഈ വര്‍ഷം മിഷന്റെ നേതൃത്വത്തിലുള്ള മൂന്ന് ടീമുകള്‍ക്ക് പുറമേ സെന്റ് എഫ്രേംസ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കോണ്‍ഗ്രഗേഷന്‍, ഒഹായോ മലയാളി ക്രിസ്ത്യന്‍ കോണ്‍ഗ്രഗേഷന്‍, സിന്‍സിനാറ്റി സീറോ മലബാര്‍ മിഷന്‍ എന്നിവയുടെ നേതൃത്വത്തിലുള്ള ടീമുകളും പങ്കെടുക്കുന്നു.

വിന്നേഴ്‌സ് ടീമിന് ട്രോഫികളും ഗോള്‍ഡ് മെഡലും റണ്ണേഴ്‌സ് അപ്പ് ടീമിന് സില്‍വര്‍ മെഡലും നല്‍കുന്നതാണ്. കൂടാതെ മാന്‍ ഓഫ് ദി മാച്ച്, മാന്‍ ഓഫ് ദി സീരീസ്, ബെസ്റ്റ് ഫീല്‍ഡര്‍ എന്നീ അവാര്‍ഡുകളും നല്‍കുന്നതായിരിക്കും.

താഴെ പറയുന്ന ഫോര്‍മാറ്റില്‍ ആണ് ഈ വര്‍ഷത്തെ സിഎന്‍സി ക്രമീകരിച്ചിരിക്കുന്നത്.
1. 6 ടീമിന്റെ 2 ഗ്രൂപ്പുകള്‍ ആയിട്ടാണ് ടൂര്‍ണമെന്റ് നടക്കുക.
2. ഓരോ ഗ്രൂപ്പിലേയും ടീമുകള്‍ തമ്മില്‍ മത്സരം ഉണ്ടായിരിക്കുന്നതാണ്.
3. രണ്ട് ഗ്രൂപ്പില്‍ നിന്നും ഒന്നാം സ്ഥാനത്ത് എത്തുന്ന ടീമുകള്‍ തമ്മില്‍ ആയിരിക്കും ഫൈനല്‍ മാച്ച്.

കൂടുതല്‍ വിവരങ്ങള്‍ക്കായി പ്രധാന സംഘാടകന്‍ കിരണ്‍ ഇലവുങ്കലുമായി ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 732 668 4216, Email: [email protected]

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം