ഗ്രേസ് തോമസ് ഫ്‌ളോറിഡയില്‍ നിര്യാതയായി
Monday, August 13, 2018 3:00 PM IST
റ്റാമ്പാ, ഫ്‌ളോറിഡ: ഗ്രേസ് എം. തോമസ് (86) റ്റാമ്പായില്‍ നിര്യാതയായി. മിഡില്‍ സ്‌കൂള്‍ ടീച്ചര്‍, ലൈഫ് ഓഫ് ഇന്ത്യ മിഷനിന്റെ കോ ഫൗണ്ടര്‍ തുടങ്ങിയ നിലകളില്‍ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.

എബി, റ്റോം എന്നിവര്‍ മക്കളും, ആന, സൂസന്‍ എന്നിവര്‍ മരുമക്കളും, നേഥന്‍, റിബേക്ക, വലേഷ, എബി, എമിലിയ എന്നിവര്‍ ചെറുമക്കളുമാണ്.

പൊതുദര്‍ശനം ഓഗസ്റ്റ് 17നു വെള്ളിയാഴ്ച വൈകിട്ട് ആറു മുതല്‍ ഒമ്പതു വരെ റ്റാമ്പാ സെന്റ് മേരീസ് ചര്‍ച്ചില്‍ (11029 Davis Rd, Tampa, Florida 33637). ഫ്യൂണറല്‍ സര്‍വീസ് ഓഗസ്റ്റ് 18നു ശനിയാഴ്ച 10 മുതല്‍ 11 വരെയും തുടര്‍ന്നു സണ്‍സെറ്റ് ഫ്യൂണറല്‍ ഹോം ആന്‍ഡ് മെമ്മറി ഗാര്‍ഡനില്‍ (11005 North US Highway 301 Thonotosassa FL, 33592 ) സംസ്‌കാര ശുശ്രൂഷകളും നടത്തും.

കൂടുതല്‍ വിവരങ്ങള്‍ക്ക്: മോനിച്ചന്‍ (813 393 8957), ഏബ്രഹാം ചാക്കോ (ബാബു) 813 480 7385.
സജി കരിമ്പന്നൂര്‍ അറിയിച്ചതാണിത്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം