ഫിലഡൽഫിയായിൽ ഇന്ത്യൻ കാത്തലിക് ഹെറിറ്റേജ് ഡേ ആഘോഷം: പേപ്പൽ നൂണ്‍ഷ്യോ മുഖ്യാതിഥി
Monday, August 13, 2018 7:51 PM IST
ഫിലഡൽഫിയ: വിശാല ഫിലഡൽഫിയാ റീജണിൽ 40 വർഷങ്ങളിലെ തേജസുറ്റ പ്രവർത്തനങ്ങളിലൂടെ അമേരിക്കൻ മലയാളികൾക്ക് വിശിഷ്യാ മലയാളികത്തോലിക്കർക്ക് മാതൃകയായി പരിലസിക്കുന്ന ഫിലഡൽഫിയ ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ (ഐഎസിഎ) വളർച്ചയുടെ ചരിത്രനാളുകൾ പിന്നിട്ട് റൂബി ജൂബിലി നിറവിൽ തിളങ്ങുന്നു.

വിശാല ഫിലഡൽഫിയ റീജണിലെ കേരളീയ പാരന്പര്യത്തിലൂള്ള കത്തോലിക്കരു ടെ സ്നേഹകൂട്ടായ്മയാണു ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ.
റൂബി ജൂബിലി വർഷത്തിൽ നടത്തപ്പെടുന്ന ഇന്ത്യൻ കാത്തലിക് ഹെറിറ്റേജ് ദിനാഘോഷങ്ങൾക്കു പല പ്രത്യേകതകളുമുണ്ട്. സെപ്റ്റംബർ 15 ന് (ശനി) നടക്കുന്ന റൂബി ജൂബിലി ആഘോഷങ്ങളിൽ മുഖ്യാതിഥിയായി പങ്കെടുക്കുന്നത് പേപ്പൽ നൂണ്‍ഷ്യോ ആർച്ച് ബിഷപ് ക്രിസ്റ്റോഫ് പിയർ ആണ്. മാർപാപ്പയുടെ അമേരിക്കൻ സ്ഥാനപതി ആദ്യമായിട്ടാണ് ഫിലഡൽഫിയായിൽ നടത്തപ്പെടുന്ന ഒരു പരിപാടിയിൽ പങ്കെടുക്കുന്നത്. വത്തിക്കാൻ സ്ഥാനപതിയോടൊപ്പം നാലു ബിഷപ്പുമാരും ഇന്ത്യൻ കത്തോലിക്കരുടെ കൂടിവരവിൽ പങ്കെടുക്കും.

ഫിലഡൽഫിയാ അതിരൂപതയിൽ പ്രവാസി-അഭയാർത്ഥി കാര്യാലയത്തിന്‍റെ ചുമതലവഹിക്കുന്ന ബിഷപ് ജോണ്‍ മക്കിൻടയർ, കോട്ടയം അതിരൂപത ആർച്ച്ബിഷപ് മാർ മാത്യു മൂലക്കാട്ട്, ഷിക്കാഗോ സീറോമലബാർ രൂപത ബിഷപ് മാർ ജേക്കബ് അങ്ങാടിയത്ത്, സീറോ മലങ്കരസഭയുടെ വടക്കേ അമേരിക്ക-കാനഡ എന്നിവയുടെ ചുമതലയുള്ള ഫീലിപ്പോസ് മാർ സ്റ്റെഫാനോസ് എന്നിവരും തിരുക്കർമങ്ങളിലും പൊതുസമ്മേളനത്തിലും പങ്കെടുക്കും.

വിശിഷ്ടാതിഥികൾക്ക് സ്വീകരണം, കമനീയമായ സ്വീകരണഘോഷയാത്ര, കൃതഞ്ജതാബലിയർപ്പണം, പേപ്പൽ ബ്ലസിംഗ്, ജൂബിലിദന്പതിമാരെ ആദരിക്കൽ, ഐഎസിഎ യുവജന വിഭാഗത്തിന്‍റെ ഉദ്ഘാടനം, പൊതുസമ്മേളനം, വിവിധ കലാപരിപാടികൾ, സ്നേഹവി ന്ന് എന്നിവയാണ് ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ഭാഗമായി നടത്തപ്പെടുന്നത്.

ഉപരിപഠനത്തിനും ഉദ്യോഗത്തിനുമായി 1960 കളിലും 70 കളിലും അമേരിക്കയിൽ കുടിയേറി വിശാലഫിലഡൽഫിയ റീജണിൽ താമസമുറപ്പിച്ച മലയാളി കത്തോലിക്കർ 1978 ൽ ചെറിയ അത്മായ സംഘടനയായി തുടക്കമിട്ട ഇന്ത്യൻ അമേരിക്കൻ കാത്തലിക് അസോസിയേഷൻ (ഐഎസിഎ.) വളർച്ചയുടെ പടവുകൾ കടന്ന് രണ്ട ായിരത്തിലധികം വ ന്ന വിശ്വാസികളുടെ ഒ കൂട്ടായ്മയായി റൂബി ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ തലയുയർത്തി നിൽന്നു.

ചാർലി ചിറയത്ത് പ്രസിഡന്‍റ്, ഫിലിപ് ജോണ്‍ (ബിജു) വൈസ് പ്രസിഡന്‍റ്, തോമസ്കുട്ടി സൈമണ്‍ ജനറൽ സെക്രട്ടറി, മെർലിൻ അഗസ്റ്റിൻ ജോയിന്‍റ് സെക്രട്ടറി, സണ്ണി പടയാറ്റിൽ ട്രഷറർ, സാമുവേൽ ചാക്കോ ജോയിന്‍റ് ട്രഷറർ എന്നിവ ടെ നേതൃത്വത്തിൽ ഐഎസിഎ. എക്സിക്യൂട്ടീവ് കമ്മിറ്റിയും ഡയറക്ടർ ബോർഡും ഹെറിറ്റേജ് ദിനാഘോഷങ്ങളുടെ ക്രമീകരണങ്ങൾ ചെയ്തുവരുന്നു.

ഫിലഡൽഫിയ സെന്‍റ് ജോണ്‍ ന്യൂമാൻ ക്നാനായ കാത്തലിക് മിഷൻ ഡയറക്ടർ ഫാ. റെന്നി കട്ടേൽ ഡയറക്ടർ ബോർഡ് ചെയർമാനും സെന്‍റ് ജൂഡ് സീറോമലങ്കരപള്ളി വികാരി റവ. ഡോ. സജി മുക്കൂട്ട് വൈസ് ചെയർമാനും സീറോമലബാർ പള്ളി വികാരി ഫാ. വിനോദ് മഠത്തിപ്പറന്പിൽ, ഇന്ത്യൻ ലാറ്റിൻ കാത്തലിക് മിഷൻ ഡയറക്ടർ ഫാ. ഷാജി സിൽവ എന്നിവർ ഡയറക്ടർമാരുമായി കമ്മിറ്റിയിൽ പ്രവർത്തിക്കുന്നു.

റിപ്പോർട്ട് ജോസ് മാളേയ്ക്കൽ