ഹൂസ്റ്റൺ ബൈബിൾ കൺവൻഷൻ 26 ന് : പൗലോസ് പാറേക്കര കോർ എപ്പിസ്കോപ്പ പ്രസംഗിക്കുന്നു
Tuesday, August 14, 2018 8:05 PM IST
ഹൂസ്റ്റൺ: പ്രശസ്ത കൺവൻഷൻ പ്രസംഗകനും ദൈവശാസ്ത്ര പണ്ഡിതനുമായ റവ. ഫാ. പൗലോസ് പാറേക്കര കോർഎപ്പിസ്കോപ്പ ഹൂസ്റ്റണിൽ പ്രസംഗിക്കുന്നു. ഓഗസ്റ്റ് 26ന് (ഞായർ) സ്റ്റാഫോർഡിലുള്ള സെന്‍റ് ജോൺസ് ക്നാനായ സിറിയൻ ഓർത്തഡോക്സ് ദേവാലയത്തിൽ (802, Brand Lane,Stafford, TX 77477) വൈകുന്നേരം ആറു മുതൽ 9 വരെയാണ് കൺവൻഷൻ.

സ്വതസിദ്ധമായ ശൈലിയിൽ ദൈവവചനത്തിന്‍റെ ആഴമേറിയ മർമ്മങ്ങൾ ലോകമെങ്ങും പ്രഘോഷിച്ചുകൊണ്ടിരിക്കുന്ന ഈ വൈദിക ശ്രേഷ്ഠന്‍റെ പ്രഭാഷണങ്ങൾ ശ്രവിക്കുന്നതിനും കൺവൻഷൻ അനുഗ്രഹകരമാക്കി തീർക്കുന്നതിനും സഭാ വ്യത്യാസമെന്യേ ഏവരെയും വികാരി സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക് : വെരി. റവ. ഫാ. സഖറിയ പുന്നൂസ് കോർ എപ്പിസ്കോപ്പ (വികാരി) 713 501 8861

റിപ്പോർട്ട് : ജീമോൻ റാന്നി