ഹൂസ്റ്റണിൽ കോട്ടയം ക്ലബിന്‍റെ ഓണാഘോഷം സെപ്റ്റംബർ 16 ന്
Tuesday, August 14, 2018 8:19 PM IST
ഹൂസ്റ്റൺ: ഹൂസ്റ്റണിലെ കോട്ടയംകാരുടെ കൂട്ടായ്മയായ കോട്ടയം ക്ലബിന്‍റെ ഈ വർഷത്തെ ഓണാഘോഷ പരിപാടികൾ "പൊന്നോണം – 2018' എന്ന പേരിൽ സെപ്റ്റംബർ 16 നു (ഞായർ) വൈകുന്നേരം ആറു മുതൽ സ്റ്റാഫോർഡിലെ സെന്‍റ് ജോസഫ് സീറോ മലബാർ ചർച്ച് ഹാളിൽ ( 211 Present Street Missouri City) വിവിധ പരിപാടികളോടെ ആഘോഷിക്കാൻ എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിച്ചു.

പ്രസിഡന്‍റ് ജോസ് ജോൺ തെങ്ങുംപ്ലാക്കലിന്‍റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഓണാഘോഷ പരിപാടിയുടെ വിജയത്തിനായി വിവിധ സബ് കമ്മിറ്റികളെ തെരഞ്ഞെടുത്തു. മധു ചേരിക്കൽ, ആൻഡ്രൂസ് ജേക്കബ്, തോമസ് ആന്‍റണി തുടങ്ങിയവരടങ്ങിയ പ്രോഗ്രാം കമ്മിറ്റി കലാപരിപാടികൾക്കു നേതൃത്വം നൽകും.

ബാബു ചാക്കോ കൺവീനറായി ചാക്കോ ജോസഫ്, മാത്യു പന്നാപ്പാറ, സുജി ഫിലിപ്പ് തുടങ്ങിയവർ ഫുഡ്കമ്മിറ്റി കൈകാര്യം ചെയ്യുന്നു. അവാർഡുകൾ വിതരണത്തിനായി എസ്. കെ. ചെറിയാൻ കൺവീനറായി മറ്റൊരു കമ്മിറ്റിയും തരപ്പെടുത്തിയിട്ടുണ്ട്.

ചെണ്ടമേളം, ഹൂസ്റ്റണിലെ അനുഗ്രഹീത ഗായകർ നയിക്കുന്ന ഗാനമേള, തിരുവാതിരകളി , ഹാസ്യ കലാപ്രകടനങ്ങൾ, വള്ളംകളി, വിഭവ സമൃദ്ധമായ ഓണസദ്യ തുടങ്ങിയവ ആഘോഷത്തിന്‍റെ ഭാഗമായിരിക്കും.

മോൻസി കുര്യാക്കോസ്, തോമസ് കെ. വർഗീസ്, മാത്യു കുര്യാക്കോസ്, ഷിബു കെ. മാണി, കുര്യൻ പന്നാപ്പാറ, മാർട്ടിൻ ജോൺ, കുഞ്ചെറിയ തോമസ്, മോനി തോമസ് തുടങ്ങിയവർ കമ്മറ്റിയിലെ ചർച്ചകളിൽ സജീവമായി പങ്കെടുത്തു.സെക്രട്ടറി സുകു ഫിലിപ്പ് സ്വാഗതവും ട്രഷറർ ബാബു ചാക്കോ നന്ദിയും പറഞ്ഞു.

വിവരങ്ങൾക്ക് : ജോസ് ജോൺ തെങ്ങുംപ്ലാക്കൽ 832 419 4471, സുകു ഫിലിപ്പ് : 832 657 9297, ബാബു ചാക്കോ: 713 557 8271.

റിപ്പോർട്ട് : പി.പി. ചെറിയാൻ