റവ.ഫാ .ജോണ്‍ തോമസിന്റെ എഴുപതാം ജന്മദിനം ആഘോഷിച്ചു
Thursday, August 16, 2018 2:24 PM IST
ന്യൂയോര്‍ക്ക്: കൗണ്‍സില്‍ ഓഫ് ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ച് ക്വയര്‍ പ്രസിഡന്റ് റവ.ഫാ .ജോണ്‍ തോമസിന്റെ എഴുപതാം ജന്മദിനം ചെറി ലെയിന്‍ സെന്റ് ഗ്രിഗോറിയോസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വെച്ച് ആഘോഷിച്ചു. ന്യൂയോര്‍ക്കിലെ ബ്രൂക്‌ലിന്‍, ക്യുന്‍സ്, ലോങ്ങ് ഐലന്‍ഡ് ഏരിയയിലുള്ള 10 പള്ളികളിലെ അറുപതിലധികം അംഗങ്ങള്‍ അടങ്ങുന്നതാണ് കൗണ്‍സില്‍ ക്വയര്‍.

കൗണ്‍സില്‍ സെക്രട്രറി തോമസ് വര്‍ഗീസ് , ട്രസ്റ്റീ ഫിലിപ്പോസ് സാമുവേല്‍, ക്വയര്‍ മാസ്റ്റര്‍ ജോസഫ് പാപ്പന്‍, കോര്‍ഡിനേറ്റേഴ്‌സ് ആയ മിനി കോശി, ഫെനു മോഹന്‍ എന്നിവര്‍ തുടക്കം മുതല്‍ ഇന്നുവരെ ഈ പ്രസ്ഥാനത്തിന്റെ അഭിവ്യദ്ധിക്കുവേണ്ടി അക്ഷീണം പ്രവര്‍ത്തിക്കുന്ന അച്ചന് ജന്മദിനത്തിന്റെ എല്ലാ ആശംസകളും നേര്‍ന്നുകൊണ്ട് പ്രസംഗിച്ചു.

പല പ്രതിസന്ധികള്‍ ജീവിതത്തില്‍ വന്നെങ്കിലും, തളരാതെ മുന്‍പോട്ടു പോകുവാന്‍ ദൈവത്തിന്റെ അദൃശ്യമായ കരം എപ്പോഴും കൂടെയുണ്ടെന്നും ദൈവകൃപ ഒന്നുകൊണ്ടു മാത്രമാണ് ഇത്രത്തോളം മുന്‍പോട്ടു പോകുവാന്‍കഴിയുന്നതെന്നും മറുപടി പ്രസംഗത്തില്‍ അച്ചന്‍ സൂചിപ്പിച്ചു. ക്വയറിന്റെ ആശംസാഗാനത്തിന് ശേഷം കേക്ക് മുറിച്ചു. പ്രാര്‍ത്ഥനക്കുശേഷം സ്‌നേഹവിരുന്നോടുകൂടി ചടങ്ങുകള്‍ അവസാനിച്ചു.

റിപ്പോര്‍ട്ട്: ജോര്‍ജ് തുമ്പയില്‍