സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സിന്‍റെ ഓണാഘോഷം 18 ന്
Thursday, August 16, 2018 6:48 PM IST
ന്യൂയോർക്ക്: സ്റ്റാറ്റൻ ഐലൻഡ് സ്ട്രൈക്കേഴ്സിന്‍റെ നാലാമത് ഓണാഘോഷം ഓഗസ്റ്റ് 18 ന് (ശനി) രാവിലെ 11.30 മുതൽ നടക്കും.

നാട്ടിലെ ഓണാഘോഷം പോലെ തന്നെ ഓണക്കളികളും ഓണ സദ്യയുമാണ് പ്രവാസികളുടെ ഓണാഘോഷത്തെ വ്യത്യസ്തമാക്കുന്നത് . ഓണത്തിന്‍റെ ഐതീഹ്യങ്ങളും തനിമയും പൈതൃകവും കേരളത്തിന്‍റെ തനതു മത്സരങ്ങളായ വടംവലി ,ഉറിയടി,കണ്ണുകെട്ടി കലമടി തുടങ്ങിയ മത്സരങ്ങളും അമേരിക്കയിലെ പുതുതലമുറയ്ക്ക് പരിചയപ്പെടുത്താനും ഓണാഘോഷത്തിന്‍റെ കഴിയട്ടെ എന്ന് സംഘാടകർ പ്രത്യാശ പ്രകടിപ്പിച്ചു.

വിലാസം: 1465 Manor Road Staen Island NY 10314.

റിപ്പോർട്ട് : ജോജോ ജോബ്