കേരള അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസ് ഓണാഘോഷം മാറ്റിവച്ചു
Friday, August 17, 2018 9:16 PM IST
ലോസ്ആഞ്ചലസ്: കലിഫോര്‍ണിയയിലെ ആദ്യകാല മലയാളി സംഘടനയായ കേരള അസോസിയേഷന്‍ ഓഫ് ലോസ്ആഞ്ചലസ് (കല) ഓഗസ്റ്റ് 18-നു (ശനി) നടത്താനിരുന്ന ഓണാഘോഷം മാറ്റിവച്ചു.

പ്രസിഡന്‍റ് സോദരന്‍ വര്‍ഗീസിന്‍റെ അധ്യക്ഷതയില്‍ കൂടിയ അടിയന്തര യോഗത്തിലാണ് തിരുമാനം. കനത്ത മഴയും വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും മൂലം കഷ്ടത അനുഭവിക്കുന്ന കേരളത്തിലെ സഹോദരങ്ങള്‍ക്കായി പ്രാര്‍ഥിക്കാനും തങ്ങളാല്‍ കഴിയുന്ന എല്ലാവിധ സഹായങ്ങളും എത്തിച്ചു നല്‍കുവാനും യോഗം തീരുമാനിച്ചു. ആദ്യഘട്ട സഹായമെന്നനിലയില്‍ രണ്ടു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിലേക്ക് ഉടന്‍ നല്‍കുവാനും യോഗം തീരുമാനിച്ചു.

"കല'വഴി കേരളത്തിലേക്ക് സഹായം എത്തിക്കുവാന്‍ പേയ്പാല്‍, ഫേസ്ബുക്ക് എന്നിവയില്‍ക്കൂടി സാധ്യമാകുന്നതാണ്. എല്ലാവരുടേയും സഹായസഹകരണങ്ങള്‍ ഭാരവാഹികൾ അഭ്യർഥിച്ചു.

വിവരങ്ങള്‍ക്ക്: സോദരന്‍ വര്‍ഗീസ് (310 895 6186)[email protected]

റിപ്പോർട്ട് : ജോയിച്ചൻ പുതുക്കുളം