പ്രളയക്കെടുതി: സഹായഹസ്തവുമായി ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്രം
Friday, August 17, 2018 10:29 PM IST
ഹൂസ്റ്റൺ: ശ്രീ ഗുരുവായൂരപ്പൻ വിശ്വാസികൾ ഓണാഘോഷം പ്രളയ ദുരിത സഹായ ദിനമായി ആചരിക്കാൻ തീരുമാനിച്ചു. ഹൂസ്റ്റൺ ശ്രീ ഗുരുവായൂരപ്പൻ ക്ഷേത്ര വിശ്വാസികളുടേയും മറ്റു സാമൂഹ്യ സാംസ്കാരിക രംഗത്ത് പ്രവർത്തിക്കുന്നവരുടേയും സഹകരണത്തോടെ നടത്തുന്ന ഓണത്തിന്‍റെ ഒത്തുചേരലിൽ എല്ലാവരുടേയും സഹായസഹകരണങ്ങൾ സംഘാടകർ അഭ്യർഥിച്ചു. സമാഹരിക്കുന്ന തുക‍യുടെ വലിയൊരു പങ്ക് പ്രളയ ദുരിതമനുഭവിക്കുന്നവർക്കുവേണ്ടി നൽകാൻ ക്ഷേത്ര ഭാരവാഹികൾ തീരുമാനിച്ചതായി പ്രസിഡന്‍റ് ബിജു പിളള അറിയിച്ചു.

ഓഗസ്റ്റ് 19 നു (ഞായർ) രാവിലെ 11 മുതൽ 3 വരെ ഹൂസ്റ്റൺ മിസൗറി സിറ്റിയിലുള്ള 2210
സ്റ്റാഫോർഡ് ഷെയർ ,ക്നാനായ കമ്യൂണിറ്റി സെന്‍റർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ പ്രശസ്തനും പ്രഗൽഭനും വാഗ്മിയും എഴുത്തുകാരനും
ഭിഷഗ്വരനുമായ ഡോ. എം.വി. പിള്ള മുഖ്യാതിഥിയായിരിക്കും. സാംസ്കാരിക
സമ്മേളനം, അന്നദാനം എന്നിവയോടെ നടത്തപ്പെടുന്ന സഹായഹസ്തങ്ങൾക്കായി
ഒത്തുചേരുന്ന ചടങ്ങിലേക്ക് ഏവരേയും ക്ഷേത്ര ഭാരവാഹികൾ സ്വാഗതം ചെയ്തു.

വിവരങ്ങൾക്ക്: ഡോ. ബിജു പിള്ള 832 247 3411, അനിൽ ഗോപിനാഥ് 9736403831, രമാ ശങ്കർ 4046809787 , 7137298994.

റിപ്പോർട്ട് : ശങ്കരന്‍കുട്ടി