ന്യൂജേഴ്സി: മനോജ് ജോണ്‍ (49) ന്യൂജേഴ്സിയില്‍ നിര്യാതനായി കോട്ടയം വടവാതൂര്‍ അമ്പലത്തുങ്കല്‍ കുടുംബാംഗമാണ്. കോട്ടയം ഒറവയ്ക്കല്‍ ചെന്നിക്കര കുടുംബാംഗമായ ബിനിമോള്‍ ആണ് ഭാര്യ. വിദ്യാര്‍ത്ഥികളായ ജെഫി, സച്ചിന്, റോഹന്‍ എന്നിവരാമ് മക്കള്‍. എട്ടു സഹോദരിമാരുടെ ഏക സഹോദരനായിരുന്ന മനോജ് ജോണ്‍ ഏവര്‍ക്കും പ്രിയങ്കരനായിരുന്നു.
സിറിയന്‍ ഓര്‍ത്തഡോക്സ് സഭയുടെ അമേരിക്കന്‍ ഭദ്രാസനത്തിലെ സജീവ പ്രവര്‍ത്തകനായിരുന്നു. മലങ്കര ആര്‍ച്ച് ഡയോസിസ് കൗണ്‍സില്‍ അംഗം, മലങ്കര ദീപം ചീഫ് എഡിറ്റര്‍, സത്യവിശ്വാസ സംരക്ഷണ സമിതി എക്സിക്യൂട്ടീവ് അംഗം തുടങ്ങി വിവിധ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഏതാനും നാളുകളായി അര്‍ബുദ രോഗ ചികിത്സയിലായിരുന്നു.
കോട്ടയം വടവാതൂര്‍ അമ്പലത്തുങ്കല്‍ പരേതരായ ജോണ്‍ അക്കമ്മ ദമ്പതികളുടെ ഏക പുത്രനായ മനോജിന്റെ സഹോദരിമാര്‍ മറിയാമ്മ, ശാന്തമ്മ, മോളി (മൂവരും കോട്ടയം), കുഞ്ഞുമോള്‍ (ന്യൂജേഴ്സി), ആലീസ് (ന്യൂജേഴ്സി), രമ (ന്യൂജേഴ്സി), റെഞ്ചി (ടാമ്പ, ഫ്ളോറിഡ) എന്നിവരാണ്.
ഫ്രാങ്കോ, എം.സി മത്തായി, ലാലു കുര്യാക്കോസ്, ബാബു വര്‍ഗീസ്, തോമസ് വലിയവീടന്‍സ് എന്നിവര്‍ അമേരിക്കയിലുള്ള സഹോദരീ ഭര്ത്താക്കന്മാരാണ്. അനിമോള്‍ ഭാര്യാ സഹോദരിയും, ജോണ്‍ വര്‍ഗീസ് (ഷിബു, ന്യൂജേഴ്സി) സഹോദരീഭര്‍ത്താവുമാണ്.
സംസ്കാരം പിന്നീട് ന്യൂജേഴ്സിയില്‍. കൂടുതല്‍ വിവരങ്ങള്‍ പിന്നീട്. ബിജു ചെറിയാന് (ന്യൂയോര്‍ക്ക്) അറിയിച്ചതാണിത്.
റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം