കെ​സി​എ​ഫ് ഓ​ണാ​ഘോ​ഷം റ​ദ്ദാ​ക്കി; മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 10 ല​ക്ഷം രൂ​പ ന​ൽ​കും
Sunday, August 19, 2018 9:08 PM IST
ന്യൂ​ജേ​ഴ്സി: കേ​ര​ള​ത്തി​ലെ പ്ര​ള​യ ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് കൈ​ത്താ​ങ്ങാ​കു​വാ​നാ​യി കേ​ര​ള ക​ൾ​ച്ച​റ​ൽ ഫോ​റം (കെ​സി​എ​ഫ്) അ​ടു​ത്ത ആ​ഴ്ച്ച ന​ട​ത്താ​നി​രു​ന്ന ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി. ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്കാ​യി സ്വ​രു​ക്കൂ​ട്ടി​യ മു​ഴു​വ​ൻ തു​ക ഉ​ൾ​പ്പെ​ടെ 10 ല​ക്ഷം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യാ​നും ഇ​ന്ന​ലെ ചേ​ർ​ന്ന കെ​സി​എ​ഫ് നേ​തൃ​യോ​ഗം തീ​രു​മാ​നി​ച്ച​താ​യി പ്ര​സി​ഡ​ന്‍റ് കോ​ശി കു​രു​വി​ള സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് കാ​ര​ക്കാ​ട്ട്, ര​ക്ഷാ​ധി​കാ​രി ടി.​എ​സ്. ചാ​ക്കോ എ​ന്നി​വ​ർ അ​റി​യി​ച്ചു.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ൾ പ്ര​ള​യ ദു​രി​ത​ത്തി​ൽ ക​ഴി​യു​ന്ന അ​വ​സ​ര​ത്തി​ലാ​ണ് ഓ​ണാ​ഘോ​ഷം ഒ​ഴി​വാ​ക്കു​ന്ന​തി​ന്‍റെ ആ​വ​ശ്യ​ക​ത മ​ന​സി​ലാ​ക്കി സ​ഹാ​യം ചെ​യ്യാ​ൻ തീ​രു​മാ​നി​ച്ച​തെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു. മു​ൻ​കൂ ട്ടി ​തീ​രു​മാ​നി​ച്ച ഓ​ണാ​ഘോ​ഷം റ​ദ്ദാ​ക്കി​യ​തി​ൽ ഖേ​ദി​ക്കു​ന്ന​താ​യും അം​ഗ​ങ്ങ​ളും അ​ഭ്യു​ദ​യ​കാം​ക്ഷി​ക​ളും ഇ​തി​ന്‍റെ അ​ന്തഃ​സ​ത്ത ഉ​ൾ​ക്കൊ​ള്ളു​മെ​ന്നു ക​രു​തു​ന്ന​താ​യും പ്ര​സി​ഡ​ന്‍റ് കോ​ശി കു​രു​വി​ള, സെ​ക്ര​ട്ട​റി ഫ്രാ​ൻ​സി​സ് ഫ്രാ​ൻ​സി​സ് കാ​ര​ക്കാ​ട്ട് എ​ന്നി​വ​ർ പ​റ​ഞ്ഞു. കേ​ര​ള​ത്തി​ലെ ക​ഷ്ട​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കാ​യി ന്യൂ​ജേ​ഴ്സി​യി​ലെ ന​ല്ല​വ​രാ​യ എ​ല്ലാ മ​ല​യാ​ളി​ക​ളും കെ​സി​എ​ഫി​ലേ​ക്കു ഉ​ദാ​ര​മാ​യി സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്ന് ടി.​എ​സ്. ചാ​ക്കോ അ​റി​യി​ച്ചു.

കെ​സി​എ​ഫ് സ​മാ​ഹ​രി​ച്ച 10 ല​ക്ഷം രൂ​പ​യു​ടെ ചെ​ക്ക് ഉ​ട​ൻ ത​ന്നെ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​ത​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കു​ന്ന​താ​യി​രി​ക്കും. കൂ​ടു​ത​ലാ​യി ല​ഭി​ക്കു​ന്ന തു​ക മു​ഴു​വ​നും പി​ന്നീ​ട് ന​ൽ​കു​ന്ന​താ​ണെ​ന്നും ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക:

കോ​ശി കു​രു​വി​ള 2014501757, ടി.​എ​സ്. ചാ​ക്കോ 2012625979 ഫ്രാ​ൻ​സി​സ് കാ​ര​ക്കാ​ട്ട്, 9739318503, ചി​ന്ന​മ്മ പാ​ലാ​ട്ടി 201 8364910, ആ​ന്‍റ​ണി കു​ര്യ​ൻ, 201836 6537,ഏ​ബ്ര​ഹാം സ​ണ്ണി 2016759857. ദേ​വ​സി പാ​ലാ​ട്ടി:201 9219109

റി​പ്പോ​ർ​ട്ട്: ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ