പ്ര​ള​യ​കെ​ടു​തി: ഒ​രു മി​ല്യ​ണ്‍ ഡോ​ള​റി​ന്‍റെ സ​ഹാ​യ​വു​മാ​യി ഷി​ക്കാ​ഗോ യൂ​വ​ജ​ന​ങ്ങ​ൾ
Sunday, August 19, 2018 9:11 PM IST
ഷി​ക്കാ​ഗോ : അ​രു​ണ്‍ നെ​ല്ലാ​മ​റ്റ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​വി​ടി​വി യു​വ​ജ​ന​വേ​ദി​യു​ടെ സ​ഹാ​യ​ത്താ​ൽ ആ​രം​ഭി​ച്ച കേ​ര​ള ദു​രി​താ​ശ്വാ​സ സ​ഹാ​യ​നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന​യാ​യി ഒ​രു മി​ല്യ​ണ്‍(7 കോ​ടി രൂ​പ) ല​ഭി​ച്ചു ക​ഴി​ഞ്ഞു. ഈ ​സ​ഹാ​യം ലോ​ക​ജ​ന​ത​യു​ടെ കാ​രു​ണ്യ​ത്തി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണെ​ന്ന് അ​രു​ണ്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഈ ​ഉ​ദ്യ​മ​ത്തി​ൽ ആ​ദ്യം മു​ത​ലേ സ​ഹ​ക​രി​ക്കാ​ൻ സാ​ധി​ച്ച​തും അ​തി​ലൂ​ടെ കേ​ര​ള ജ​ന​ത​യ്ക്ക് ഒ​രു തു​ണ​യാ​കാ​ൻ ക​ഴി​ഞ്ഞ​തും ക്നാ​നാ​യ വോ​യി​സി​നും കെ​വി​ടി​വി​യ്ക്കും ത​നി​ക്കും ദൈ​വാ​നു​ഗ്ര​ഹ​മാ​ണെ​ന്ന് സാ​ജു ക​ണ്ണ​ന്പ​ള്ളി അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഈ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കാ​ൻ സാ​ധി​ച്ച​ത് യൂ​വ​ജ​ന​ങ്ങ​ൾ​ക്ക് സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് ക​ട​ന്നു വ​രാ​നു​ള്ള പ്ര​ചോ​ദ​ന​മാ​യി മാ​റി​യെ​ന്ന് അ​ജോ മോ​ൻ പൂ​ത്തു​റ​യി​ൽ പ​റ​ഞ്ഞു.

ഫേ​സ്ബു​ക്കി​ലൂ​ടെ സ​മാ​ഹ​രി​ച്ച മു​ഴു​വ​ൻ തു​ക​യും കേ​ര​ള മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​യി​ലേ​ക്ക് ന​ൽ​കു​മെ​ന്നാ​ണ് ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന സ്റ്റീ​യ​റിം​ഗ് ക​മ്മ​റ്റി അ​റി​യി​ച്ച​ത്.

അ​രു​ണ്‍ നെ​ല്ലാ​മ​റ്റം, സാ​ജു ക​ണ്ണ​ന്പ​ള്ളി, അ​ജോ​മോ​ൻ പൂ​ത്തു​റ​യി​ൽ, എ​ബി​ൻ കു​ള​ത്തി​ൽ​ക​രോ​ട്ട്, ജോ​സ് മ​ണ​ക്കാ​ട്ട്, നി​ഖി​ൽ തേ​ക്കി​ല​ക്കാ​ട്ടി​ൽ, ആ​ഷി​ഷ് അ​ന്പേ​നാ​ട്ട് എ​ന്നി​വ​രാ​ണ് ഈ ​ഫ​ണ്ട് സ​മാ​ഹ​ര​ണ​ത്തി​ന് ചു​ക്കാ​ൻ പി​ടി​ക്കു​ന്ന​ത്. ഈ ​ഫ​ണ്ടു​മാ​യി ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള സം​ശ​യ​ങ്ങ​ൾ​ക്ക് എ​ന്ന ന​ന്പ​റി​ൽ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ് , ഈ ​ദു​രി​താ​ശ്വാ​സ ഫ​ണ്ട് സം​ബ​ന്ധ​മാ​യ എ​ല്ലാ അ​റി​യി​പ്പു​ക​ളും KVTV ചാ​ന​ലി​ലൂ​ടെ​യും KVTV ഫേ​സ് ബു​ക്ക് പേ​ജി​ലൂ​ടെ​യും അ​റി​യി​ക്കു​ന്ന​താ​ണ്.

റി​പ്പോ​ർ​ട്ട്: സാ​ജു ക​ണ്ണ​ന്പ​ള്ളി