ഫി​ല​ഡ​ൽ​ഫി​യ സീ​റോ മ​ല​ബാ​ർ ച​ർ​ച്ച് പി​ക്നി​ക് ന​ട​ത്തി
Sunday, August 19, 2018 9:15 PM IST
ഫി​ല​ഡ​ൽ​ഫി​യ: സെ​ന്‍റ് തോ​മ​സ് സീ​റോ മ​ല​ബാ​ർ ഫൊ​റോ​ന ദേ​വാ​ല​യ വാ​ർ​ഷി​ക പി​ക്നി​ക് ഓ​ഗ​സ്റ്റ് 11 ശ​നി​യാ​ഴ്ച ബ​ക്സ്കൗ​ണ്ടി​യി​ലെ കോ​ർ ക്രീ​ക്ക് പാ​ർ​ക്കി​ൽ ന​ട​ത്ത​പ്പെ​ട്ടു. പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യാ​യി​രു​ന്നു​വെ​ങ്കി​ലും കു​ട്ടി​ക​ള​ട​ക്കം ധാ​രാ​ളം പേ​ർ പി​ക്നി​ക്കി​ൽ പ​ങ്കെ​ടു​ത്ത് ത​ങ്ങ​ളു​ടെ കാ​യി​ക ക​ഴി​വു​ക​ൾ പ്ര​ക​ടി​പ്പി​ച്ചു.

പാ​ർ​ക്കി​ലെ 11ാം ന​ന്പ​ർ പ​വി​ലി​യ​നി​ൽ രാ​വി​ലെ പ​ത്ത​ര​യ്ക്ക് ഇ​ട​വ​ക വി​കാ​രി റ​വ. ഫാ. ​വി​നോ​ദ് മ​ഠ​ത്തി​പ്പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്ത പി​ക്നി​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു വി​വി​ധ കാ​യി​ക​മ​ൽ​സ​ര​ങ്ങ​ളും സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കു​ട്ടി​ക​ൾ​ക്കും, പ്രാ​യ​മാ​യ​വ​ർ​ക്കും വെ​വേ​റെ മ​ൽ​സ​ര​ങ്ങ​ൾ ഉ​ണ്ടാ​യി​രു​ന്നു. ഇ​ട​വ​ക​യി​ലെ യു​വ​ജ​ന​ങ്ങ​ളും അ​ഡ​ൾ​ട്ട് വോ​ള​ന്‍റി​യേ​ഴ്സും മ​ൽ​സ​ര​ങ്ങ​ൾ കോ​ർ​ഡി​നേ​റ്റു ചെ​യ്തു. വ​ടം​വ​ലി, വോ​ളി​ബോ​ൾ, ഷോ​ട്ട്പു​ട്ട്, മ്യൂ​സി​ക്ക​ൽ ബോ​ൾ പാ​സിം​ഗ്, ബാ​ഡ്മി​ന്‍റ​ണ്‍, ഷ​ട്ടി​ൽ കോ​ക്ക്, ബാ​സ്ക​റ്റ്ബോ​ൾ ഉ​ൾ​പ്പെ​ടെ നി​ര​വ​ധി മ​ൽ​സ​ര​ങ്ങ​ളും, കുട്ടി​ക​ൾ​ക്കു​ള്ള പ​ല​വി​ധ ഗെ​യി​മു​ക​ളും പി​ക്നി​ക്കി​നോ​ട​നു​ബ​ന്ധി​ച്ചു ക്ര​മീ​ക​രി​ച്ചി​രു​ന്നു. മ​ൽ​സ​ര​ങ്ങ​ളി​ൽ വി​ജ​യി​ച്ച​വ​ർ​ക്ക് ട്രോ​ഫി​ക​ൾ പി​ക്നി​ക്ക് സ്ഥ​ല​ത്തു​വ​ച്ചു​ത​ന്നെ വി​ത​ര​ണം ചെ​യ്തു.

ഇ​ട​വ​ക​യി​ലെ ഹോ​സ്പി​റ്റാ​ലി​റ്റി ടീ​മി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ രു​ചി​ക​ര​മാ​യ ബാ​ർ​ബി​ക​ണ്ട വി​ഭ​വ​ങ്ങ​ൾ ത​യാ​റാ​ക്കി​യി​രു​ന്നു. പി​ക്നി​ക്കി​ൽ പ​ങ്കെ​ടു​ത്ത​വ​രി​ൽ​നി​ന്നും ന​റു​ക്കെ​ടു​പ്പ് ന​ട​ത്തി​യ ല​ക്കി ഡ്രോ​യി​ൽ ഭാ​ഗ്യ​സ​മ്മാ​ന​ത്തി​ന​ർ​ഹ​നാ​യ ഷാ​ജ​ൻ കു​രി​ശേ​രി​ക്ക് ഫി​ല​ഡ​ൽ​ഫി​യാ​യി​ലെ പേ​രെ​ടു​ത്ത അ​റ്റോ​ർ​ണി​യാ​യ ജോ​സ​ഫ് എം. ​കു​ന്നേ​ൽ സ്പോ​ണ്‍​സ​ർ ചെ​യ്ത ഐ​പാ​ഡ് സ​മ്മാ​ന​മാ​യി ല​ഭി​ച്ചു.​ട്ര​സ്റ്റി​മാ​രാ​യ ജോ​സ് തോ​മ​സ്, മോ​ഡി ജേ​ക്ക​ബ്, സെ​ക്ര​ട്ട​റി ടോം ​പാ​റ്റാ​നി​യി​ൽ എ​ന്നി​വ​ർ പി​ക്നി​കി​ന്‍റെ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ചെ​യ്തു.

റി​പ്പോ​ർ​ട്ട്: ജോ​സ് മാ​ളേ​യ്ക്ക​ൽ