മ​ഞ്ച് ഓ​ണാ​ഘോ​ഷം റ​ദ്ദാ​ക്കി; തു​ക ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് ന​ൽ​കും
Sunday, August 19, 2018 9:18 PM IST
ന്യൂ​ജേ​ഴ്സി: മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജേ​ഴ്സി (മ​ഞ്ച്) സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ന​ട​ത്താ​നി​രു​ന്ന ഓ​ണാ​ഘോ​ഷ​പ​രി​പാ​ടി റ​ദ്ദാ​ക്കി. കേ​ര​ള​ത്തി​ൽ പ്ര​ള​യ ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന സ​ഹോ​ര​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​ൽ പ​ങ്കു​ചേ​രു​ന്ന​തി​നും ഓ​ണാ​ഘോ​ഷ​ങ്ങ​ളു​ടെ തു​ക​യും മ​റ്റു ഉ​ദാ​ര സം​ഭാ​വ​ന​ക​ളും സ്വ​രൂ​പി​ച്ചു മു​ഖ്യ​മ​ത്രി​യു​ടെ പ്ര​ള​യ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യാ​നാ​ണ് ക​ഴി​ഞ്ഞ ദി​വ​സം കൂ​ടി​യ മ​ഞ്ച് എ​എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം തീ​രു​മാ​നി​ച്ച​ത്.

അ​മേ​രി​ക്ക​ൻ പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ കേ​ര​ള​ത്തി​ലു​ള്ള ബ​ന്ധു​ക്ക​ളി​ൽ ആ​രെ​ങ്കി​ലു​മൊ​ക്കെ പ്ര​ള​യ​ദു​രി​ത​ത്തി​ൽ അ​ക​പ്പെ​ട്ടി​ട്ടു​ണ്ട്. ഈ ​അ​വ​സ​ര​ത്തി​ൽ കേ​ര​ള​ത്തി​ലെ ന​മ്മു​ടെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വേ​ദ​ന​ക​ൾ പ​ങ്കു​വ​യ്ക്കു​ക​യും അ​വ​ർ​ക്കു വേ​ണ്ട എ​ല്ലാ സ​ഹാ​യ​ങ്ങ​ളും ചെ​യ്യാ​ൻ നാം ​പ്ര​തി​ജ്ഞാ ബ​ദ്ധ​രാ​ണെ​ന്നും മ​ഞ്ച് പ്ര​സി​ഡ​ന്‍റ് ഡോ.​സു​ജ ജോ​സ് പ്ര​സ്താ​വി​ച്ചു. മ​ഞ്ച് സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് പി​ള്ള മ​ഞ്ചി​നെ പ്ര​തി​നി​ധീ​ക​രി​ച്ചു ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സം​ഘ​ട​ന​യെ​ക്കൊ​ണ്ട് ചെ​യ്യാ​ൻ ക​ഴി​യു​ന്ന എ​ല്ലാ സ​ഹാ​യ​വും കേ​ര​ള​ത്തി​ലെ പ്ര​ള​യ​ബാ​ധി​ത​രാ​യ​വ​ർ​ക്കു ചെ​യ്യ​ണ​മെ​ന്ന് മ​ഞ്ച് എ​ക്സി​ക്യൂ​ട്ടീ​വ് യോ​ഗം തീ​രു​മാ​നി​ച്ചു.

ദു​രി​ത​ബാ​ധി​ത​ർ​ക്കു​ള്ള സ​ഹാ​യ​ത്തി​ന് മ​ഞ്ചി​ന്‍റെ പി​ന്തു​ണ ദേ​ശീ​യ സം​ഘ​ട​ന​യാ​യ ഫൊ​ക്കാ​ന​ക്കും മ​റ്റു ഇ​ത​ര സം​ഘ​ട​ന​ക​ൾ ന​ട​ത്തു​ന്ന മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും ഡോ. ​സു​ജ ജോ​സ് അ​റി​യി​ച്ചു. ധ​ന​സ​മാ​ഹാ​ര​ണം സം​ബ​ന്ധി​ച്ച കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​നീ​ട് അ​റി​യി​ക്കു​ന്ന​താ​ണെ​ന്നു ട്ര​ഷ​റ​ർ പി​ന്‍റോ ക​ണ്ണ​ന്പി​ള്ളി അ​റി​യി​ച്ചു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് ബ​ന്ധ​പ്പെ​ടു​ക: ഡോ.​സു​ജ ജോ​സ്, :9736321172 സെ​ക്ര​ട്ട​റി ര​ഞ്ജി​ത്ത് പി​ള്ള :2012946368 , ട്ര​ഷ​റ​ർ പി​ന്‍റോ ക​ണ്ണ​ന്പി​ള്ളി :973 3377238


റി​പ്പോ​ർ​ട്ട്: ഫ്രാ​ൻ​സി​സ് ത​ട​ത്തി​ൽ