ലേ​ക്ക് ഷോ​ർ ഹാ​ർ​ബ​ർ മ​ല​യാ​ളി​ക​ൾ ഓ​ണാ​ഘോ​ഷം ഒ​ഴി​വാ​ക്കി; മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​ന്നു
Tuesday, August 21, 2018 12:34 AM IST
ഹൂ​സ്റ്റ​ണ്‍: ലേ​ക്ക് ഷോ​ർ ഹാ​ർ​ബ​ർ മ​ല​യാ​ളി​ക​ൾ ഓ​ണാ​ഘോ​ഷം ഒ​ഴി​വാ​ക്കി മു​ഴു​വ​ൻ തു​ക​യും മു​ഖ്യ മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്യു​ന്നു. ശ​നി​യാ​ഴ്ച ലേ​ക്ക് ഷോ​ർ ഹാ​ർ​ബ​ർ ത​റ​വാ​ട്ടു മു​റ്റ​ത്ത് (ക്ല​ബ്ഹൗ​സ്) ഒ​ത്തു കൂ​ടി​യ അം​ഗ​ങ്ങ​ൾ കേ​ര​ള ജ​ന​ത​യോ​ടു​ള്ള ഐ​ക്യ​ദാ​ർ​ഡ്യം പ്ര​ഖ്യാ​പി​ക്കു​ക​യും കേ​ര​ള ജ​ന​ത​യ്ക്കു വേ​ണ്ടി പ്രാ​ർ​ഥ​ന ന​ട​ത്തു​ക​യും ചെ​യ്തു. തു​ട​ർ​ന്ന് അം​ഗ​ങ്ങ​ൾ ഉ​ദാ​ര​മാ​യി മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് സം​ഭാ​വ​ന ചെ​യ്തു.

ഏ​റെ പ്ര​തീ​ക്ഷ ന​ൽ​കി യു​വ ത​ല​മു​റ സ​ജീ​വ​മാ​യി പ​ങ്കെ​ടു​ക്കു​ക​യും ആ​രും പ്ര​തീ​ക്ഷി​ക്കാ​ത്ത ത​ര​ത്തി​ൽ വ​ൻ തു​ക​ക​ൾ സം​ഭാ​വ​ന ചെ​യ്ത​ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യി. ഡോ. ​സാം ദു​രി​താ​ശ്വാ​സ പ​ദ്ധ​തി​യെ​പ്പ​റ്റി വി​ശ​ദീ​ക​രി​ച്ചു. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ എ​ല്ലാ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു. ജീ​മോ​ൾ ടോ​മി കേ​ര​ള ജ​ന​ത​യ്ക്കു വേ​ണ്ടി ന​ട​ത്തി​യ പ്രാ​ർ​ത്ഥ​ന ന​യി​ച്ചു. എ​ബി പ​തി​യി​ൽ എ​ല്ലാ​വ​ർ​ക്കും ന​ന്ദി പ​റ​ഞ്ഞു. തോ​മ​സ്കു​ട്ടി​യും പ്ര​മോ​ദ് റാ​ന്നി​യും ന​യി​ച്ച സിം​ഫ​ണി ഓ​ക്സ്ട്രാ കേ​ര​ള​ത്തി​നു വേ​ണ്ടി ആ​ശ്വാ​സ​ഗീ​ത​ങ്ങ​ൾ ആ​ല​പി​ച്ചു. ഫോ​ർ​ട്ട് ബെ​ന്‍റ് കൗ​ണ്ടി ജ​ഡ്ജ് ടോ​ണി വാ​ല്ലെ​സ് മു​ഖ്യാ​തി​ഥി​യാ​യും ഷാ​ജി കൊ​ണ്ടൂ​ർ, സ്റ്റീ​ഫ​ൻ ഫി​ലി​പ്പോ​സ്, ടോ​മി ജോ​സ​ഫ്, റെ​നി ക​വ​ല​യി​ൽ എ​ന്നി​വ​ർ വി​വി​ധ ക​മ്മ​റ്റി​ക​ൾ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ച്ചു.

റി​പ്പോ​ർ​ട്ട്: ജി .​കൃ​ഷ്ണ​മൂ​ർ​ത്തി