പ്ര​ള​യം: ചെ​ങ്ങൂ​ന്ന​രി​നു കൈ​ത്താ​ങ്ങു​മാ​യി ചെ​ങ്ങ​ന്നൂ​ർ അ​സോ​സി​യേ​ഷ​ൻ
Wednesday, August 22, 2018 12:29 AM IST
ന്യൂ​യോ​ർ​ക്ക്: ന്യൂ​യോ​ർ​ക്കി​ലും പ​രി​സ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​യു​ള്ള ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ളു​ടെ അ​ടി​യ​ന്തി​ര യോ​ഗം കൂ​ടി വെ​ള്ള​പ്പെ​ക്കം​മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ചെ​ങ്ങൂ​ന്ന​രി​ന്‍റെ സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി അ​ടി​യ​ന്തി​ര​മാ​യി 10 ല​ക്ഷം രൂ​പ സ​മാ​ഹ​രി​ക്കു​ന്ന​തി​നും ഉ​ട​ന​ടി അ​ഞ്ചു​ല​ക്ഷം രൂ​പ ചെ​ങ്ങ​ന്നൂ​രി​ൽ എ​ത്തി​ച്ചു ക​ഴി​യാ​വു​ന്ന ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​വാ​നും തീ​രു​മാ​നി​ച്ചു.

മാ​തൃ​കാ​പ​ര​മാ​യ ഒ​ത്തൊ​രു​മ​യോ​ടു കൂ​ടി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഫ​ലം ഉ​ണ്ടാ​കു​മെ​ന്ന് യോ​ഗ​ത്തി​ൽ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ജോ​ണ്‍ സി. ​വ​ർ​ഗീ​സ്(​സ​ലിം) അ​റി​യി​ച്ചു. സെ​ക്ര​ട്ട​റി മ​ത്താ​യി മാ​ത്യൂ, ട്ര​ഷ​റ​ർ ജോ​ണ്‍ വ​ർ​ഗീ​സ് വൈ​സ് പ്ര​സി​ഡ​ന്‍റ് ഫി​ലി​പ്പ് ജോ​ർ​ജ് എ​ന്നി​വ​രെ കൂ​ടാ​തെ വ​ർ​ഗീ​സ് പാ​റ​പ്പാ​ട്ട്, ഡോ. ​ഷാ​ജി പൂ​വ​ത്തൂ​ർ, ഐ​സ​ക് ചെ​റി​യാ​ൻ, ജോ​ർ​ജ് കു​ര്യ​ൻ, മോ​ഹ​ൻ മാ​ത്യു, ഫി​ലി​പ്പ് ചാ​ക്കോ, ചെ​റി​യാ​ൻ സാ​മു​വ​ൽ എ​ന്നി​വ​ർ യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യും ചെ​ങ്ങ​ന്നൂ​രി​ൽ ന​ട​ത്തു​വാ​നു​ദേ​ശി​ക്കു​ന്ന ദു​രി​താ​ശ്വാ​സ ന​ട​പ​ടി​ക​ൾ കോ- ​ഓ​ർ​ഡി​നേ​റ്റ് ചെ​യ്യു​ന്ന​തി​ന് സെ​ക്ര​ട്ട​റി മ​ത്താ​യി മാ​ത്യു​വി​നെ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കു​മാ​യി ബ​ന്ധ​പ്പെ​ടു​ക: 914 643 3700, ജോ​ണ്‍ സി. ​വ​ർ​ഗീ​സ്(​സ​ലിം) 516 635 8205, മ​ത്താ​യി മാ​ത്യു(​സ​ണ്ണി) 516 606 3313


റി​പ്പോ​ർ​ട്ട്: ഷോ​ളി കു​ന്പി​ളു​വേ​ലി