ന്യൂ​യോ​ർ​ക്ക് ശ്രീ​നാ​രാ​യ​ണ അ​സോ​സി​യേ​ഷ​ൻ ഓ​ണാ​ഘോ​ഷം റ​ദ്ദാ​ക്കി
Wednesday, August 22, 2018 12:31 AM IST
ന്യൂ​യോ​ർ​ക്ക്: പ്ര​കൃ​തി​ക്ഷോ​ഭ​ത്തെ കേ​ര​ള​ജ​ന​ത നേ​രി​ടു​ന്ന ദു​രി​ത​ത്തെ തു​ട​ർ​ന്നു ശ്രീ​നാ​രാ​യ​ണ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് അ​മേ​രി​ക്ക ക്വീ​ൻ​സി​ലെ ഗ്ലെ​ൻ ഓ​ക്സ് ഹൈ​സ്കൂ​ളി​ൽ സെ​പ്റ്റം​ബ​ർ ഒ​ന്നി​ന് ന​ട​ത്താ​നി​രു​ന്ന ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ റ​ദ്ദാ​ക്കി.

164മ​ത് ഗു​രു​ദേ​വ ജ​യ​ന്തി ന്യൂ ​ഹൈ​ഡ് പാ​ർ​ക്കി​ലു​ള്ള വൈ​ഷ്ണ​വ ക്ഷേ​ത്ര​ത്തി​ൽ (100 Lakeville Rd, New Hyde Park, NY 11040) സെ​പ്റ്റം​ബ​ർ 2ന് ​രാ​വി​ലെ 10ന് ​ആ​ച​രി​ക്കു​ന്ന​താ​ണ്.

ഓ​ണാ​ഘോ​ഷ​ങ്ങ​ൾ​ക്ക് വേ​ണ്ടി ചെ​ല​വാ​ക്കാ​നി​രു​ന്ന പ​ണ​വും അം​ഗ​ങ്ങ​ളി​ൽ നി​ന്ന് സ​മാ​ഹ​രി​ക്കു​ന്ന തു​ക​യും കൂ​ടി ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ത്തി​ന് കേ​ര​ള​ത്തി​ലേ​ക്ക് അ​യ​ച്ചു കൊ​ടു​ക്കു​ന്ന​താ​യി​രി​ക്കു​മെ​ന്ന് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് രേ​ണു​ക സു​രേ​ഷ് ബാ​ബു അ​റി​യി​ച്ചു.

റി​പ്പോ​ർ​ട്ട്: ജോ​യി​ച്ച​ൻ പു​തു​ക്കു​ളം