അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​യു​ടെ നി​ര്യാ​ണ​ത്തി​ൽ അ​നു​ശോ​ച​ന​യോ​ഗം സം​ഘ​ടി​പ്പി​ച്ചു
Wednesday, August 22, 2018 12:32 AM IST
ഡാ​ള​സ്: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി​യും ഭാ​ര​തീ​യ ജ​ന​താ പാ​ർ​ട്ടി നേ​താ​വു​മാ​യി​രു​ന്ന അ​ട​ൽ ബി​ഹാ​രി വാ​ജ്പേ​യി​യു​ടെ നി​ര്യാ​ണ​ത്തി​ൽ ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നോ​ർ​ത്ത് ടെ​ക്സ​സും ഇ​ന്ത്യ​ൻ അ​മേ​രി​ക്ക​ൻ ഫ്ര​ണ്ട്ഷി​പ്പ് കൗ​ണ്‍​സി​ലും സം​യു​ക്ത​മാ​യി അ​നു​ശോ​ച​ന യോ​ഗം സം​ഘ​ടി​പ്പി​ച്ചു.

ഓ​ഗ​സ്റ്റ് 18ന് ​ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന അ​നു​ശോ​ച​ന യോ​ഗ​ത്തി​ൽ ഐ​എ​എ​ൻ​ടി, ഐ​എ​എ​ഫ്സി ബോ​ർ​ഡ് അം​ഗ​ങ്ങ​ൾ​ക്ക് പു​റ​മെ ഹൂ​സ്റ്റ​ണ്‍ കോ​ണ്‍​സ​ലേ​റ്റ് ജ​ന​റ​ൽ വൈ​സ് കോ​ണ്‍​സ​ല​ർ രാ​കേ​ഷ് ബ​നാ​ട്ടി, ഡോ. ​പ്ര​സാ​ദ് തോ​ട്ട​കൂ​റ, ക​മാ​ൽ കൗ​ശി​ൽ തു​ട​ങ്ങി​യ​വ​ർ മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സ്മ​ര​ണ​ക​ൾ പ​ങ്കു​വ​ച്ചു. ഇ​ന്ത്യ​ക്കും ലോ​ക ജ​ന​ത​യ്ക്കും വാ​ജ്പേ​യി ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ വി​ല​യേ​റി​യ​താ​യി​രു​ന്നു​വെ​ന്ന് അം​ഗ​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി.

ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ഇ​ല​ക്ട് ബി.​എ​ൻ. റാ​വു വാ​ജ്പേ​യി​യു​ടെ അ​ല​ങ്ക​രി​ച്ച ചി​ത്ര​ത്തി​നു മു​ന്പി​ൽ ദീ​പം തെ​ളി​യി​ച്ചു. ഭാ​ര​ത​ത്തി​ന്‍റെ വ​ള​ർ​ച്ച​യി​ൽ വാ​ജ്പേ​യി പ്ര​ധാ​ന മ​ന്ത്രി​യെ​ന്ന നി​ല​യി​ൽ വ​ഹി​ച്ച പ​ങ്ക് നി​ർ​ണാ​യ​ക​മാ​യി​രു​ന്നു​വെ​ന്നു റാ​വു അ​ഭി​പ്രാ​യ​പ്പെ​ട്ടു. വൈ​സ് പ്ര​സി​ഡ​ന്‍റ് അ​ബി​ജ്ത് റെ​യ്ൽ​ക്ക​ൽ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്ത​വ​ർ​ക്ക് പ്ര​ത്യേ​കം ന​ന്ദി പ​റ​ഞ്ഞു.

റി​പ്പോ​ർ​ട്ട്: പി.​പി. ചെ​റി​യാ​ൻ