നാലുവർഷങ്ങൾക്കുശേഷം കോട്ടയം നസീർ അമേരിക്കയിൽ എത്തുന്നു
Monday, January 9, 2017 4:04 AM IST
ഷിക്കാഗോ: നീണ്ട നാലു വർഷങ്ങൾക്കുശേഷം അനുഗ്രഹീത മിമിക്രി കലാകാരനും ഹാസ്യ നടനുമായ കോട്ടയം നസീറും സംഘവും അമേരിക്കയിൽ പര്യടനത്തിനു എത്തുന്നു. കോട്ടയം നസീറിനെ കൂടാതെ കോമഡി സ്റ്റാർ എന്ന പരിപാടിയിൽ അത്യുജ്വല പ്രകടനം കാഴ്ചവെച്ച മലയാള സിനിമയിലെ ഒന്നാംനിര ഹാസ്യ നടനായ ജോബി, ജെംനാപ്യാരി എന്ന സൂപ്പർ ഹിറ്റ് സിനിമയിലൂടെ നായിക നടിയായി എത്തിയ ഗായത്രി സുരേഷ്, പിന്നണി ഗായകൻ രമേഷ് ബാബു, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ലക്ഷ്മി ജയൻ എന്നിവരുടെ നേതൃത്വത്തിൽ പതിന്നാലിൽപ്പരം കലാകാരന്മാർ അണിനിരക്കുന്ന ഈ പ്രോഗ്രാം സൂപ്പർ ഹിറ്റാകും എന്നതിൽ സംശയമില്ല.

ഏപ്രിൽ, മെയ് മാസങ്ങളിൽ സൂര്യാ പ്രൊഡക്ഷൻസ് അമേരിക്കയിൽ എത്തിക്കുന്ന ഈ പരിപാടി ബുക്ക് ചെയ്യുന്നതിന് താഴെപ്പറയുന്നവരുമായി ബന്ധപ്പെടുക: കൊച്ചിൻ ഷാജി (917 439 0563), സ്റ്റാൻലി കളരിക്കമുറി (847 877 3316).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം