ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ ജീവകാരുണ്യ പ്രവർത്തനം
ഷിക്കാഗോ: ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ, ചിക്കാഗോയിലെ ആലംബഹീനരും അനാഥരുമായ ആളുകൾക്ക് ഇദംപ്രഥമമായി ഭക്ഷണവിതരണം നടത്തുകയുണ്ടായി.

ഡസ്പ്ലെയിൻസിലുള്ള കാത്തലിക് ചാരിറ്റീസിന്റെ സഹകണത്തോടെയാണ് ഈ പ്രോഗ്രാം നടത്തിയത്. വോളണ്ടീയേഴ്സായി പ്രവർത്തിച്ച ഏവർക്കും ചാരിതാർത്ഥ്യം നൽകുന്ന ഒരു അനുഭവമായിരുന്നു ഈ പ്രോഗ്രാം. എല്ലാവർഷവും കേരളത്തിലെ ഭവനരഹിതർക്കായി നൽകുന്ന ‘ഭവന നിർമ്മാണപദ്ധതി’ എക്യൂമെനിക്കൽ കൗൺസിലിന്റെ മറ്റൊരു കാരുണ്യ പ്രവർത്തന പദ്ധതിയാണ്.

എക്യൂമെനിക്കൽ കൗൺസിൽ അംഗങ്ങളായ ബഞ്ചമിൻ തോമസ്, പ്രവീൺ തോമസ്, രഞ്ജൻ ഏബ്രഹാം, ജോൺസൺ കണ്ണൂക്കാടൻ, ജയിംസ് പുത്തൻപുരയിൽ എന്നിവർ ഈ മഹത്തായ ഫുഡ് ഡ്രൈവിനു നേതൃത്വം നൽകി. ഈ സംരംഭം ഭാവിയിലെ ജീവകാരുണ്യ പ്രവർത്തനത്തിന് ഒരു നല്ല തുടക്കമാകട്ടെ എന്ന് ആശംസിക്കുന്നു.

ഷിക്കാഗോ എക്യൂമെനിക്കൽ കൗൺസിലിന് റവ.ഡോ. അഗസ്റ്റിൻ പാലയ്ക്കാപ്പറമ്പിൽ (പ്രസിഡന്റ്), റവ.ഫാ. ബാബു മഠത്തിപ്പറമ്പിൽ (വൈസ് പ്രസിഡന്റ്), ബഞ്ചമിൻ തോമസ് (സെക്രട്ടറി),ആന്റോ കവലയ്ക്കൽ (ജോയിന്റ് സെക്രട്ടറി), മാത്യു മാപ്ലേട്ട് (ട്രഷറർ) എന്നിവർ നേതൃത്വം നൽകുന്നു.

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം