ന്യൂവാർക്ക് ആർച്ച്ബിഷപ്പായി ജോസഫ് ഡബ്ല്യു ടോമ്പ് അഭിഷിക്‌തനായി
ന്യുവാർക്ക്: ന്യുവാർക്ക് അതിരൂപതയുടെ ആറാമത് ആർച്ച് ബിഷപ്പായി കർദിനാൾ ജോസഫ് ഡബ്ല്യു ടോമ്പ് അഭിഷിക്‌തനായി. ജനുവരി ആറിന് കത്തീഡ്രൽ ബസിലിക്ക ഓഫ് സേക്രഡ് ഹാർട്ടിൽ തിങ്ങിനിറഞ്ഞ വിശ്വാസികളെ സാക്ഷിനിർത്തി ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങുകളിൽ വൈദിക ശ്രേഷ്ഠന്മാർക്കും അത്മായർക്കും ഒപ്പം ഗവർണർ ക്രിസ്റ്റ് ക്രിസ്റ്റി, ലഫ്. ഗവർണർ കിം ഗ്വഡാൻഗൊ, സെനറ്റർ റോബർട്ട് മെൻഡസ് തുടങ്ങിയ പ്രമുഖരും ചടങ്ങിന് സാക്ഷ്യം വഹിച്ചു.

2016 നവംബറിലാണ് ജോസഫ് ഡബ്ല്യു റ്റോമ്പിനെ മാർപാപ്പ കർദ്ദിനാൾ പദവിയിലേക്ക് ഉയർത്തിയത്. ആദ്യമായാണ് ന്യൂവാർക്ക് ആർച്ച് ബിഷപ്പായി ഒരു കർദ്ദിനാൾ സ്‌ഥാനമേൽക്കുന്നത്. 2012 മുതൽ ഇന്ത്യാനപൊലിസ് ആർച്ച് ബിഷപ്പായി സേവനം അനുഷ്ഠിച്ചുവരികയായിരുന്നു ജോസഫ് ഡബ്ല്യു ടോമ്പ്.

105 മില്യൺ കത്തോലിക്കാ വിശ്വാസികളുടെ അത്മീയാചാര്യനായി ഉയർത്തപ്പെട്ട ചടങ്ങിനുശേഷം കർദ്ദിനാൾ ടോബിൻ വിശ്വാസികളെ അഭിസംബോധന ചെയ്തു.

റിപ്പോർട്ട്: പി.പി. ചെറിയാൻ