സെൻട്രൽവാലി മലയാളി അസോസിയേഷൻ ക്രിസ്മസും ന്യൂഇയറും ആഘോഷിച്ചു
Monday, January 9, 2017 8:34 AM IST
കലിഫോർണിയ: സെൻട്രൽ വാലി മലയാളി അസോസിയേഷന്റെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷങ്ങൾ വിവിധ പരിപാടികളോടെ ആഘോഷിച്ചു.

കലിഫോർണിയയിലെ മാന്റെക്ക വെറ്ററൻസ് സെന്ററിൽ നടന്ന ചടങ്ങ് മന്റെക്കെ സിറ്റി അസോസിയേറ്റ് മേയർ ഗ്യാരി സിംഗ് ഉദ്ഘാടനം ചെയ്തു. വളരെ ശ്ലാഘനീയമായ രീതിയിൽ കമ്യൂണിറ്റിക്ക് ഉതകുംവിധം യുവതലമുറയ്ക്ക് മാതൃകയായും പ്രവർത്തനങ്ങൾ കാഴ്ചവച്ച ഇഢങഅ (സെൻട്രൽ വാലി മലയാളി അസോസിയേഷൻ) കമ്മിറ്റിയെ മേയർ പ്രകീർത്തിക്കുകയും സിറ്റിയുടെ പ്രശംസാ പത്രം അസോസിയേഷൻ പ്രസിഡന്റിന് സമ്മാനിക്കുകയും ചെയ്തു. പ്രസിഡന്റ് സ്റ്റാൻലി സാമുവൽ അധ്യക്ഷത വഹിച്ചു. പി.ആർ. കോഓർഡിനേറ്റർ ടോം തരകൻ, വൈസ് പ്രസിഡന്റ് ജൂലിയറ്റ് മാത്യൂസ്, മാനിക്സ് മാത്യു എന്നിവർ പ്രസംഗിച്ചു. ജോയിന്റ് സെക്രട്ടറി ദീപാ ക്ലീറ്റസ് പ്രവർത്തന റിപ്പോർട്ടും ട്രഷറർ വിനോദ് ചേലക്കൽ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു.

തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും റാഫിൾ നറുക്കെടുപ്പും ന്യൂ ഇയർ ഡിന്നറും നടന്നു. റേഡിയോ ടോക്കി ആർ.കെ.ഡെയ്സി പരിപാടികളുടെ അവതാരകയായിരുന്നു.

റിപ്പോർട്ട്: ബെന്നി പരിമണം