ന്യൂയോർക്കിൽ റിതം ബാൻഡ് രൂപീകരിച്ചു
ന്യൂയോർക്ക്: പുതുമകൾ ആഗ്രഹിക്കുന്നവർക്ക് ഒരു പുതുവർഷ സമ്മാനമായി റിതം (RITAM) ബാൻഡ് വരുന്നു. അമേരിക്കയിലെ പ്രഗത്ഭരായ ഗായകരെയും വാദ്യോപകരണ കലാകാരന്മാരെയും ഉൾപ്പെടുത്തി തികച്ചും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ഈ പുതിയ ബാൻഡ് എന്ന് റിതം ബാൻഡിന്റെ സംഘാടകർ അറിയിച്ചു. പ്രശസ്ത സംഗീത സംവിധായകൻ എബി ടോം സിറിയക്കിന്റെ നേതൃത്വത്തിലാണ് ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നത്.

ഡെന്നീസ് കെ. പൗലോസ്, റോണി കുരിയൻ എന്നിവരുടെ നേതൃത്വത്തിലാണ് ഓർക്കസ്ട്ര. വിജയ് കൃഷ്ണൻ, ബവിത വിനോദ്, സിജി ആനന്ദ്, ജെംസൺ കുര്യാക്കോസ്, സബിത യേശുദാസ്, ജോമോൻ, ശാലിനി രാജേന്ദ്രൻ, റോഷിൻ മാമ്മൻ, അനുഷ്ക ബാഹുലേയൻ തുടങ്ങി ഒരുപറ്റം കലാകാരന്മാരെ ഒന്നിച്ചു അണിനിരത്തുകയാണ് റിതത്തിലൂടെ. മലയാളത്തിനുപുറമെ അന്യഭാഷാ ഗാനങ്ങളും ഉൾപ്പെടുത്തിയാണ് റിതം ബാൻഡ് ഗാനങ്ങൾ ഒരുക്കിയിരിക്കുന്നത് . സാധാരണ കേട്ടുമടുത്ത കരോക്കെ റിക്കാർഡഡ് സംഗീതത്തിൽ നിന്നും വ്യത്യസ്തമായാണ് തങ്ങൾ ഗാനങ്ങൾ അവതരിപ്പിക്കുന്നതെന്ന് ബാൻഡിലെ കലാകാരന്മാർ പറയുന്നു.

ഏപ്രിൽ/മേയ് മാസത്തിലാണ് റിതം ബാൻഡിന്റെ ഉദ്ഘാടനം അരങ്ങേറുക. അമേരിക്കയൊട്ടാകെ ഈ വർഷം ഒരു ടൂർ പ്രോഗ്രാമാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്ന് സംഘാടകർ പറഞ്ഞു.

വിവരങ്ങൾക്ക്: RITAM, NY - (917) 439 -0563.

റിപ്പോർട്ട്: മൊയ്തീൻ പുത്തൻചിറ