കേരള ക്ലബിന് നവ നേതൃത്വം
Monday, January 9, 2017 10:16 AM IST
മിഷിഗൺ: മിഷിഗണിൽ 1975ൽ സ്‌ഥാപിതമായ ആദ്യത്തെ മലയാളി സംഘടനയായ കേരള ക്ലബിന് പുതിയ നേതൃത്വം. 2016 ഡിസംബർ 16ന് നടന്ന വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളായി ജെയിൻ മാത്യൂസ് കണ്ണച്ചാംപറമ്പിൽ (പ്രസിഡന്റ്), ബൈജു പണിക്കർ (ബോർഡ് ഓഫ് ട്രസ്റ്റി ചെയർമാൻ), സുജിത് മേനോൻ (വൈസ് പ്രസിഡന്റ്), ധന്യ മേനോൻ (സെക്രട്ടറി), ലിബിൻ ജോൺ (ജോയിന്റ് സെക്രട്ടറി), അജയ് അലക്സ് (ട്രഷറർ), കാർത്തി ഉണ്ണികൃഷ്ണൻ (ജോയിന്റ് ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.

ഇലക്ഷൻ ഓഫീസറായ ഡോ. സതീഷ് സുന്ദർ, ബോർഡ് ഓഫ് ട്രസ്റ്റി മുരളി നായർ, ബാബു കുര്യൻ എന്നിവരുടേയും മറ്റു ഭാരവാഹികളുടേയും മെംബർമാരുടേയും നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്.

1975 മുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾക്കും കമ്യൂണിറ്റി സർവീസിനും ഭാരതീയ സംസ്കാരത്തിനും പൈതൃകത്തിനും ജാതിമതഭേദമെന്യേ തുല്യത കൊടുക്കുന്ന ഒരു മഹത്തായ സംഘടനയാണ് മിഷിഗണിലെ കേരള ക്ലബ്.

വിവരങ്ങൾക്ക്: 248 251 2256, ഇമെയിൽ: president@keralaclub.org. Website: www.keralaclub.org

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം