മാത്യു വൈരമണിന്റെ മാതാവ് ഹൂസ്റ്റണിൽ നിര്യാതയായി
Tuesday, January 10, 2017 4:17 AM IST
ഹൂസ്റ്റൺ: കുണ്ടറ വൈരമൺ ഗാർഡനിൽ പരേതനായ ജി. മത്തായിയുടെ ഭാര്യ തങ്കമ്മ മത്തായി (92) ജനുവരി ഒമ്പതിനു ഹൂസ്റ്റണിൽ നിര്യാതയായി. ഹൂസ്റ്റണിലെ അറ്റോർണിയും, സാമൂഹ്യ സാമസ്ക്കാരിക സാഹിത്യ പ്രവർത്തകനുമായ ഡോ. മാത്യു വൈരമണിന്റെ മാതാവാണ് പരേത.

മക്കൾ, മരുമക്കൾ: എലിസബത്ത് ജയിംസ് –ജയിംസ് സാമുവേൽ (ന്യൂജഴ്സി)
ജോർജ് വൈരമൺ –ഏലിയാമ്മ ജോർജ് (കുവൈത്ത്)
മേരി കോശി –കോശി തോമസ് (കേരളം)
സി. എം. ജോൺ – ഡെയ്സി ജോൺ (കേരളം)
ഡോ. മാത്യു വൈരമൺ – റോസമ്മ മാത്യു (ഹൂസ്റ്റൺ)
സി.എം. ജേക്കബ് – ലെനി ജേക്കബ് (ഷാർജ)
സി.എം. അലക്സ് –സോണിയ അലക്സ് (കേരളം).

പൊതു ദർശനം: ജനുവരി പതിനൊന്നിനു ബുധനാഴ്ച വൈകിട്ട് ആറു മുതൽ സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ച് (2114, 5th tSreet, STAFFORD, HOUSTON). തുടർന്നു മൃതദേഹം കേരളത്തിലേക്ക് കൊണ്ടു പോകും. കൂടുതൽ വിവരങ്ങൾക്ക് 281 857 7538, 91 9655 956 739

റിപ്പോർട്ട്: പി. പി. ചെറിയാൻ