ഏലി ചാക്കോ നിര്യാതയായി
ടൊറൊന്റോ: കോട്ടയം ജില്ലയിലെ ഉഴവൂർ ഇടവകയിൽ തെരുവകാട്ടിൽ (കുടിയിരുപ്പിൽ) പരേതനായ ചാക്കോയുടെ ഭാര്യ ഏലി (95) നിര്യാതയായി. ഉഴവൂർ പുന്നിലത്തിൽ കുടുംബാംഗമാണ് പരേത.

സംസ്കാരം ജനുവരി 12നു വ്യാഴാഴ്ച 3.30–നു സ്വവസതിയിലെ ശുശ്രൂഷകൾക്ക് ശേഷം ഉഴവൂർ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ. സംസ്ക്കാര ശുശ്രൂഷകൾ തത്സമയം കാണുവാൻ www.knanayapathram.comþ ൽ സൗകര്യം ഒരുക്കിയിട്ടുണ്ട്.

ടൊറൊന്റോയിലെ സ്‌ഥിരതാമസക്കാരായ മാത്യുവിന്റേയും ആലീസിന്റേയും മാതാവും, ജോമോൻ, ജെയ്സൺ , ജാസ്മിൻ എന്നിവരുടെ മുത്തശിയുമാണ് പരേത.

ജോൺ– പെണ്ണമ്മ (ഉഴവൂർ), ജോർജ് മേരി (ഉഴവൂർ) എന്നിവരാണ് മറ്റു മക്കൾ.

മറ്റു കൊച്ചുമക്കളായ ജോളി, ബിന്ദു, ജിമ്മി, ജിംസി എന്നിവരുൾപ്പെടെ നാലാം തലമുറയിൽ 13 കുഞ്ഞുങ്ങളെ കാണാൻ ഭാഗ്യം ലഭിച്ച പരേതയുടെ നിര്യാണത്തിൽ കാനഡയിലുള്ള ബന്ധുമിത്രാദികൾ അനുശോചിച്ചു.

റിപ്പോർട്ട്: ജയ്സൺ മാത്യു