മാർക്ക് ക്രിസ്മസ് –പുതുവത്സരാഘോഷങ്ങൾ ജനുവരി 14–ന്; ഒരുക്കങ്ങൾ പൂർത്തിയായി
Tuesday, January 10, 2017 4:17 AM IST
ന്യൂയോർക്ക്: മലയാളി അസോസിയേഷൻ ഓഫ് റോക്ക്ലാന്റ് കൗണ്ടിയുടെ (മാർക്ക്) കിസ്മസ് –പുതുവത്സരാഘോഷങ്ങൾ ജനുവരി 14–നു ശനിയാഴ്ച ന്യൂയോർക്കിലെ സിത്താർ പാലസിൽ (SITAR PALACE 38 Orangetown Shopping Center, Orangeburg, NY 10962) അരങ്ങേറും. ചടങ്ങിൽ മലങ്കര ക്നാനായ ആർച്ച് ഡയോസിസ് അമേരിക്ക, കാഡന, യൂറോപ്പ് ആർച്ച് ബിഷപ്പ് ആയൂബ് മോർ സിൽവാനോസ് സന്ദേശം നൽകുന്നതാണ്.

തുടർന്നു അന്നേദിവസം റോക്ക്ലാന്റിലെ യുവ ഗായകർ അണിനിരക്കുന്ന മ്യൂസിക് അൺപ്ലഗ്ഡ്, വിവിധ ഡാൻസ് സ്കൂളുകൾ നയിക്കുന്ന നൃത്ത പരിപാടികളും, വൈവിധ്യങ്ങളായ മറ്റു കലാപരിപാടികളും നടത്തപ്പെടുന്നു.

കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് –മാത്യു മാണി (845 222 4414), സെക്രട്ടറി– ഡാനിയേൽ വർഗീസ് (209 292 7481), ട്രഷറർ– വിൻസെന്റ് അക്കക്കാട്ടി (845 893 0507).

റിപ്പോർട്ട്: ജോയിച്ചൻ പുതുക്കുളം